ക്ഷമ വിശ്വാസത്തിന്റെ ഭാഗവും
വലിയൊരനുഗ്രഹവുമാണ്. ഈ മഹത്തായ അനുഗ്രഹത്തെപ്പറ്റിപലരും അറിവില്ലാത്തവരുമാണ്.ക്ഷമയുടെ അമൂല്യതയെപ്പറ്റി മനസ്സിലാക്കിയവർ വളരെ വിരളവുമാകുന്നു.മഹാത്മാക്കൾ അത് സ്വായത്തമാക്കാൻ വേണ്ടി അത്യധികം പരിശ്രമിച്ചിരുന്നു.ഇഹലോകം പരലോകത്തേക്കുള്ള കൃഷിയിടമായതിനാൽ,
ഇവിടെ വിതച്ചാൽ മാത്രമേ അവിടെ വിളവെടുക്കാൻ സാധിക്കുകയുള്ളൂ.നാം ജീവിതത്തിൽ അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളിൽ നിന്നും, ബുദ്ധിമുട്ടുകളിലും ക്ഷമയവലംഭിക്കുകയും, അതിൽ അല്ല്വാഹുവിനോട് സദാസമയവും പ്രാർത്ഥിച്ചുകൊണ്ടേയിരിക്കുകയും ചെയ്യേണ്ടതാണ്, നമസ്ക്കാരവും ക്ഷമയും കൊണ്ട് അല്ലാഹുവിനോട്
സഹായം തേടുകയും ചെയ്യാവുന്നതാണ്.
ക്ഷമ പ്രവാചകന്മാരുടെ മുഖമുദ്രയാണ്.വ്യത്യസ്ത ദേശങ്ങളിലേക്ക് നിയോഗിതരായ പ്രവാചകന്മാർ തങ്ങളിലർപ്പിതമായ ഉത്തരവാദിത്വ നിർവ്വഹണത്തിന്റെ പാതയിൽ പരീക്ഷണങ്ങളുടെ നിലക്കാത്ത പ്രവാഹമായിരുന്നു നേരിടേണ്ടി വന്നത്. അതിനെയവർക്ക് അതിജീവിക്കാൻ കഴിഞ്ഞത് ക്ഷമ കൈകൊണ്ടത് കൊണ്ട് മാത്രമാണ്.
നമുക്കെന്തെങ്കിലും ബുദ്ധിമുട്ടുകളോ, പ്രയാസങ്ങളോ വരുമ്പോൾഅല്ല്വാഹുവിന്റെ പ്രീതി പ്രതീക്ഷിച്ച് ക്ഷമ അവലംബിച്ചാൽ നാം തിന്മയായി കരുതിയ കാര്യം നന്മയായി ഭവിക്കുന്നതാണ്.
ബഹുമാനപ്പെട്ട നൂഹ് നബി (a)950വർഷം തന്റെ പ്രബോധന മാർഗജനങ്ങളുടെചെല്ലുമ്പോഴദ്ദേഹത്തിനു ശേഷം തുടർച്ചയായി അല്ല്വാഹു പ്രവാചകന്മാരെ അയച്ചു കൊണ്ടേയിരുന്നു. മർയമിന്റെ മകനായ ഈസാ നബിക്ക് വ്യക്തമായ ദൃഷ്ടാന്തങ്ങൾ നൽകുകയും, അദ്ദേഹത്തിന് പരിശുദ്ധാത്മാവിന്റെ പിൻബലം നൽകുകയും ചെയ്തു. എന്നിട്ടദ്ദേഹം ജനങ്ങളുടെയിടയിൽ
ചെല്ലുമ്പോഴെല്ലാം ജനങ്ങളഹങ്കരിക്കുകയും, ചില ദൂതന്മാരെ തള്ളിക്കളയുകയും, മറ്റു ചിലരെ വധിക്കുകയും ചെയ്തു.
പ്രവാചകന്മാരിൽ കൂടുതൽ പ്രയാസങ്ങൾ സഹിച്ചവരായിരുന്നു ഉലുൽ അസ്മുകൾ അഥവാ ദൃഢമനസ്കരായ അഞ്ചുപേർ. അവർ സഹിച്ച സഹനം സത്യ വിശ്വാസികളോട് ജീവിതത്തിൽ പകർത്താനല്ല്വാഹു കൽപ്പിക്കുന്നുണ്ട്.
മുഹമ്മദ് നബി(സ്വ)യും അനുചരന്മാരും പ്രബോധന മാർഗ്ഗത്തിൽ ക്ഷമ അവലംബിച്ചവരായിരുന്നു. അവസാനം സ്വന്തം നാടും വീടും വിട്ട് എല്ലാം അല്ല്വാഹുവിലർപ്പിച്ച് ക്ഷമിച്ചുകൊണ്ട് മദീനയിലേക്ക് പാലായനം ചെയ്തു.
ഖുർആനിൽ ക്ഷമിക്കാൻ വേണ്ടി ഉണർത്തുന്നുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുകളോ, പ്രയാസങ്ങളോ വരുമ്പോൾ നാം അല്ല്വാഹുവിന്റെ പ്രീതി കാംക്ഷിച്ച് ക്ഷമ അവലംബിച്ചാൽ നാം തിന്മയായി കരുതുന്ന കാര്യം നന്മയായി ഭവിക്കുന്നതായി നമുക്ക് സാധിച്ചേക്കാം.
അല്ല്വാഹുവിനുവേണ്ടി പ്രയാസങ്ങളിൽ ക്ഷമ അവലംബിച്ചാൽശത്രുക്കൾക്കെതിരിൽ അല്ല്വഹു നമ്മെസഹായിക്കുകയും, ശത്രുക്കളുടെ കുതന്ത്രങ്ങളെ അല്ല്വാഹു ഒരു പാഴ്വേലയാക്കുകയും ചെയ്തേക്കാം.
പ്രവാചകന്മാരെല്ലാം പരസ്പരം തങ്ങളുടെ സമൂഹത്തൊട്
ക്ഷമ കൈ കൊള്ളാൻ ഉപദേശിച്ചിരുന്നു. മൂസാ നബി (അ)തന്റെ ജനങ്ങളോട് പറഞ്ഞു. "നിങ്ങളല്ല്വാഹുവോട് സഹായം തേടുകയും, ക്ഷമിക്കുകയുംചെയ്യുക. തീർച്ചയായും ഭൂമി അവന്റേതാകുന്നു. അവന്റെ ദാസന്മാരിൽ നിന്ന് അവനുദ്ദേശിക്കുന്നവർക്ക് അവനത് അവകാശപ്പെടുത്തി കൊടുക്കുന്നു.പര്യവസാനം ധർമ്മനിഷ്ഠ പാലിക്കുന്നവർക്കനുകൂലമായിരിക്കും. (അഹ്റാഫ്)
ക്ഷമ കൈ കൊള്ളുന്നവർക്ക് അല്ലാഹുമഹത്തായ പ്രതിഫലം
നൽകുമെന്ന് ഖുർആനിൽ വാഗ്ദാനം നൽകിയിട്ടുണ്ട്.ക്ഷമിച്ചവരെ നാളെ സ്വർഗത്തിൽ അഭാവാദ്യത്തോടും, സമാധാനശംസയോടും കൂടി അവരവിടെ സ്വീകരിക്കപ്പെടുന്നതാണ്. അവരവിടെ നിത്യവാസികളായിരിക്കും.
Comments
Post a Comment