ഖുർആൻ പാരായണം, ദിക്റ്, ദാനധർമ്മങ്ങൾ, മ്റൂഹായ കാര്യങ്ങൾ സംസാരിക്കാതിരിക്കുക,അത്തായം കഴിക്കുക, അത്തായം പിന്തിപ്പിക്കുക, നോമ്പ് തുറക്ക്ധൃതി കാണിക്കുക. ഈത്തപ്പഴം, കാരക്ക,വെള്ളം ഇവയിലേതെങ്കിലുമൊന്ന് കൊണ്ട് നോമ്പ് തുറക്കുക,
നോമ്പ് തുറക്കുന്ന വേളയിൽ ഉദ്ദേശിക്കുന്ന എല്ലാ കാര്യങ്ങളും പ്രാർത്ഥിക്കുക.
മിസ്വാക്ക് ചെയ്യുക, നബി(സ്വ )നോമ്പു കാരനായിരിക്കെ തന്നെ നിരവധി തവണ മിസ്സ്വാക്ക് ചെയ്തിരുന്നു.റമള്വാനിൽ തറാവീഹ് നമസ്കരിക്കുക, നോമ്പ് തുറപ്പിക്കുക. ഇഹ്തികാഫിരിക്കുക
--------=----------=====----------=-====---------
നോമ്പ് അസാധുവാകുന്ന കാര്യങ്ങൾ
--------------------------=------------------=---------------
റമള്വാനിൽ മനപ്പൂർവ്വം ഭക്ഷണമോ പാനീയമോ അതിനു തുല്യമായ ഗ്ലൂക്കോസ് ഇഞ്ചക്ഷനോ രക്തം കയറ്റലോ തുടങ്ങിയവ ചെയ്യൽ. ഗ്ലൂക്കോസല്ലാത്ത ഇഞ്ചക്ഷനാണെങ്കിൽ നോമ്പ് അസാധുവാകുന്നതല്ല. ഗ്ലൂക്കോസല്ലാത്ത ഇഞ്ചക്ഷൻ ഒഴിവാക്കലാണ് നല്ലത്. മറന്നു കൊണ്ട് ഭക്ഷണം കഴിച്ചാൽ നോമ്പ് അസാധുവാകുന്നതല്ല.
തുറക്കപ്പെട്ട ദ്വാരത്തിലൂടെ വല്ലതും അകത്ത് കടക്കുക. സ്വന്തം ഇഷ്ടമില്ലാതെ വല്ലതും അകത്ത് കടന്നാൽ നോമ്പ് അസാധുവാകുന്നതല്ല.മനപ്പൂർവം ഛർദ്ദിക്കുക.
Comments
Post a Comment