Skip to main content

ഇസ്ലാമും ഥിയോക്രസിയും

ഒരിക്കൽ നബി (സ്വ)യുടെ അടുക്കൽ ഖ്വുറൈശീ പ്രതിനിധിയായ ഉത്ബത്ബ്നു റബീഅ വന്ന് തന്റെ പ്രബോധന പ്രവർത്തനങ്ങൾ നിർത്തിവെച്ചാൽ പണമോ, പ്രതാപമോ, തരുണികളോ, അധികാരമോ എന്താണാവശ്യമെന്നുവെച്ചാൽ അത് നൽകാമെന്ന് പറഞ്ഞപ്പോൾ അത് നിരസിക്കുകയായിരുന്നു പ്രവാചകർ ചെയ്തത്.നിലപാട് മാറ്റി കുറുക്കു വഴിയിലൂടെ അധികാരം പിടിക്കുകയായിരുന്നില്ല പ്രവാചകന്റെ ലക്ഷ്യം.ജനങ്ങളെ സംസ്കരിക്കുകയും സംസ്കൃതമായ ഒരുസമൂഹത്തെ സൃഷ്ടിച്ച് ലോകത്തിനു മാതൃകയാവുകയായിരുന്നു പ്രവാചകന്റെ ലക്ഷ്യം.ഒരു ഇസ്ലാമിക രാഷ്ട്രം നിർമ്മിച്ച് അതിന്റെ സാരഥിയാവുകയല്ല പ്രവാചകൻ ചെയ്തത്. ഒരു രാഷ്ട നിർമ്മിതിതിക്കാവശ്യമായസാമൂഹ്യ വിപ്ലവത്തിന് പാതയൊരുക്കുകയായിരുന്നു.
     ഇസ്ലാമിക രാഷ്ട്രം ഥിയോക്രസിയല്ല. ഇസ്ലാം എല്ലാ അർത്ഥത്തിലും ഥിയോക്രസിക്കെതിരാണ്. ദൈവത്തിന്റെ പേരിൽ ഒരു പ്രത്യേക പുരോഹിത വിഭാഗം അധികാരം കൈയാളുന്ന വ്യവസ്ഥയാണ് ഥിയോക്രസി. പുരോഹിതന്മാരിൽ പരിശുദ്ധാത്മാവിന്റെ സാന്നിധ്യമുണ്ടെന്നതിനാൽ അവർ തെറ്റുപറ്റാത്തവരാണെന്ന ധാരണയാണ്
ഥിയോക്രസിയുടെ അടിത്തറ.അത് കൊണ്ട് തന്നെ ദൈവത്തിന്റപേരിൽ പുരോഹിത സമൂഹം പറയുന്ന നിയമങ്ങൾ ഒരു ഥിയോക്രാറ്റിക് രാഷ്ട്രത്തിൽ ചോദ്യം ചെയ്യപ്പെടാതെ അംഗീകരിക്കപ്പെടുന്നു. പുരോഹിതൻ ദൈവത്തിന്റെ പ്രതിനിധിയാണെന്നും, ദൈവത്തിന്റെ ഭൂമിയിൽ ഭരണം നടത്താനും നിയമ നിർമാണത്തിനും ദൈവ പ്രതിനിധിക്കാണ് അധികാരമെന്നുമാണ് ഥിയോക്രസിയുടെ അടിസ്ഥാന തത്വം.
     ഇസ്ലാം ഭരണാധികാരിക്ക് അപ്രമാദിത്വ മുണ്ടെന്നോ, അയാൾ ദൈവത്തിന്റെ പ്രതിനിധിയാണെന്നോ അവകാശപ്പെടുന്നില്ല. ദൈവിക നിയമങ്ങൾക്കനുസൃതമായി വിധി നടത്തുവാൻ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ഒരാൾ മാത്രമാണ് ഖലീഫ. അത് കൊണ്ടാണ് ഖലീഫാ ഉമർ ഒരു പൊതു പ്രസംഗത്തിൽ താൻ തെറ്റായ വഴിക്കു നീങ്ങുകയാണെങ്കിൽ തിരുത്തണമെന്ന് ജനങ്ങളോടഭ്യർത്ഥിച്ചത്.
    ഇസ്ലാമിക ഭരണത്തിൽ, ദൈവിക വിധിവിലക്കുകൾ പ്രകാരം ഭരിക്കുവാനായി തെരെഞ്ഞെടുക്കപ്പെട്ട ഒരു സാധാരണക്കാരനാണ് ഖലീഫയെന്നതിനാൽ അയാളുടെ പ്രവർത്തനങ്ങളേയും, വിജ്ഞാപനങ്ങളേയും മതത്തിന്റെ മൂലപ്രമാണങ്ങളുപയോഗിച്ച് വിമർശിക്കാൻ അവകാശമുണ്ട്.
     ഖലീഫാ ഉമറിന്റെ കാലത്ത് വരൻ വധുവിന് നൽകേണ്ട വിവാഹമൂല്യം(മഹ്ർ)വർധിച്ചു വരുന്നതു കണ്ട ഖലീഫ അതിനു പരിധി നിശ്ചയിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഒരു പൊതു പ്രസംഗത്തിൽ വ്യക്തമാക്കിയപ്പോൾ, സദസ്സിൽ നിന്ന് ഒരു സ്ത്രീ എഴുന്നേറ്റു നിന്ന് പ്രമാണങ്ങളുടെ അടിസ്ഥാനത്തിലുള്ള ന്യായങ്ങളുദ്ധരിച്ച് അതിനെയെതിർത്തു. സ്ത്രീയുടെ വാദം ശരിയാണെന്ന് ബോധ്യപ്പെട്ട ഖലീഫ ഉമർ (റ)മഹ്ർ നിയന്ത്രിക്കാനുള്ള തന്റെ തീരുമാനം പിൻവലിച്ചു. ഖലീഫയുടെ തീരുമാനങ്ങളേയും ഏതൊരു സാധാരണക്കാരനും വിമർശിക്കാൻ കഴിയുന്ന ഇസ്ലാമിക ഭരണ സംവിധാനം ഥിയോക്രസിക്ക്വിവരീതമാണെന്നതാണ് വാസ്തവം.
     എന്നാൽ ഇന്ന്‌ ലോകത്ത്   ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട
ഭരണാധികാരികളാൽ ഭരിക്കപ്പെടുന്ന
 എത്ര ഇസ്ലാമിക രാജ്യങ്ങളുണ്ട്?. അല്ല എന്നുള്ളതല്ലേ വാസ്തവം. രാജ ഭരണമല്ലല്ലോ ഖുലഫാഉർറാശിദുകളുടെ മാതൃക.
   എനി മറ്റൊരു കാര്യം. ഥിയോക്രസി അഥവാ പൗരോഹിത്യം ഇസ്ലാമിക വിരുദ്ധമാണെന്നാണല്ലോ നാം മനസ്സിലാക്കിയത്. പൗരോഹിത്യം കയ്യാളുന്ന ഒരു കൂട്ടായ്മ സമൂഹത്തിലുണ്ട്. അവരവകാശപ്പെടുന്നത്,
ഒരടിമ അല്ല്വാഹുവിലേക്ക് ഒരു ചാണടുത്താൽ അല്ല്വാഹു അവനിലേക്ക് ഒരുമുഴമടുക്കുന്നതാണ്. ഒരടിമ അല്ല്വാഹുവിലേക്ക് നടന്നടുത്താൽ അല്ല്വാഹു അവനിലേക്ക് ഓടിയടുക്കും. അങ്ങിനെ അടുത്ത് കഴിഞ്ഞാൽ അല്ല്വാഹു അവന്റെ കണ്ണും കാതും, കൈകാലുകളും, നാവുമെല്ലാമാവും.ഇങ്ങിനെ അല്ല്വാഹുവിലേക്കടുത്ത വ്യക്തിയാണ് താനെന്നാണ്.അവരുടെ വാദം.
ആയതിനാൽ ഇവർ പറയുന്നത് അല്ല്വാഹു പറഞ്ഞതിന് തുല്യമാണെന്നാണ് ഇവർ ജനങ്ങളെ തെദ്ധരിപ്പിച്ചിരിക്കുന്നത്.
താനൊരു കാര്യം ഉണ്ടാവട്ടെ എന്നുപറഞ്ഞാൽ അല്ല്വാഹു പറഞ്ഞത് പോലെ സംഭവിക്കുന്നതാണ്. അങ്ങിനെയവർ ജനങ്ങളുടെ ആഗ്രഹം സഫലീകരിച്ചു കൊടുക്കുന്നതായി ജനങ്ങൾ തെറ്റിദ്ധരിക്കും. ഒരു കാര്യമൊഴികെ. പണമുണ്ടാക്കാൻ വേണ്ടിയിവർ ജനങ്ങളെ ചൂഷണം ചെയ്യും. പണമുണ്ടാവട്ടെ എന്ന്മാത്രമിവർ പറയാത്തതെന്ത്?

Comments

Popular posts from this blog

വെള്യാട്ടൂരെ മൊയ്തി (കഥ)

വെള്യാട്ടൂരെ മൊയ്തിയുടെ  മരണ വാർത്ത ഗൾഫ് ഡയ്ലി ന്യൂസ് എന്ന ഇംഗ്ലീഷ് പത്രത്തിൽ. --------------------------------------------------------------------  വെള്യാട്ടൂരെ മൂത്തുമ്മാന്റെ നാല് മക്കളിൽ നാലാമനായിരുന്നു മൊയ്തി. ഏറ്റവും മൂത്തവൻ അമ്മത്ക്കാക്ക.രണ്ടാമൻ അന്തുറുക്കാക്ക.മൂന്നാമത്തവൾ പാത്തുമ്മ.നാലാമൻ മൊയ്തി.         എന്റുമ്മ എന്തെങ്കിലും കുടുംബ കഥ പറയുമ്പോൾ പറയുമായിരുന്നു. "വെള്യാട്ടൂരെ മൊയ്തി, എന്റെ മൊയ്തീന്റെളേതാ". അങ്ങിനെയാണെനിക്ക് വെള്യാട്ടൂരെ മൊയ്തിയുടെ മൂത്തവനാണ് ഞാനെന്ന അപബോധമുണ്ടായത്. അവനെല്ലാം കൊണ്ടും എന്നേക്കാൾ കേമനായിരുന്നു.ധീരതയിലും സൽസ്വഭാവത്തിലും ആരോഗ്യത്തിലും കേമൻ.വിരിഞ്ഞമാറിടം,കുറിയവനാണെങ്കിലും നിവർന്ന ശരീരം, തലയുയർത്തിയുള്ള നിൽപ്പും നടപ്പും, എപ്പോഴും ചിരിച്ചു കൊണ്ടേ മുഖത്തു നോക്കി സംസാരിക്കാറുള്ളൂ.സദാസമയവും സ്നേഹഭാവം.വെള്യാട്ടൂരെ പാറക്കെട്ടുകൾക്കിടയിലുള്ള ഒറ്റയടിപ്പാതയിലൂടെ പകൽ വെളിച്ചത്തിലെന്നപോലെ രാത്രി സമയങ്ങളിലും കൂരാക്കൂരിരുട്ടിൽ ചൂട്ടയോ ഞെക്കിവിളക്കോ ഉപയോഗിക്കാതെ അനായാസേന മൊയ്തി നടക്കുമായിരുന്നു!.അത്കൊണ്ടെല്ലാം തന്നയാണ് വെള്യാട...

പകൽക്കിനാവ് പൂവണിഞ്ഞപ്പോൾ(കഥ)

അഫ്രീദ് അഹമ്മദ് ആചെമ്മൺനിരത്തിലൂടെ അലക്ഷ്യമായിനടന്നു.അതിനിടയിൽ നിരത്തിന്റെ   വലതു ഭാഗത്ത് പച്ചപുതച്ച വിശാലമായ കുന്നിൻ താഴ്‌വര. പറഞ്ഞുകേൾക്കാറുള്ള ചെമ്പൻ കുന്ന് താഴ്‌വരയാണിതെന്നവന് മനസ്സിലായി.തണൽവിരിച്ച് തലയുയർത്തി നിൽക്കുന്ന മാമരങ്ങൾ.തഴ്വരയെ പച്ചപുതപ്പിച്ച പുൽമേടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റയടിപ്പാതയിലൂടെ അവൻ  നടത്തം തുടർന്നു.            കാറ്റിലാടി ഉലഞ്ഞു നിൽക്കുന്ന, കൊമ്പുകളിൽ ഊഞ്ഞാലാടക്കളിക്കുന്ന മൂത്തുപഴുത്തുപാകമായ കശുമാങ്ങ കണ്ടപ്പോൾ, അവൻ കശുമാവിൻ ചുവട്ടിൽ ചെന്നു. ഏതാനും കശുമാങ്ങ പറിച്ചു തിന്നു കൊണ്ടവൻ വീണ്ടും നടത്തം തുടർന്നു.ഏറെ ദൂരം നടന്നപ്പോൾ അകലെയൊരു താറിട്ട നിരത്തിലൂടെ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പായുന്നതവൻ കണ്ടു.താൻ ഒറ്റപ്പെട്ട താഴ്‌വരയിൽ നിന്ന് ആൾവാസമുള്ള കവലയിലെത്താറായെന്നവന് മനസ്സിലായി.വല്ലാതെ വിശക്കുന്നു. തിന്നാനെന്തെങ്കിലും കിട്ടിയെങ്കിലെന്നവനാഗ്രഹിച്ചു. അവൻ നടന്നുനടന്നു  താറിട്ട  റോഡിലെത്തി.റോഡിൽ കയറി വലതു വശത്തേക്കു തിരിഞ്ഞു നടന്നു. അവനാകെ  തളർന്നു.ഏറെദൂരം പിന്നിട്ടപ്പോൾ റോഡിന്റെ ഇടതുവശത്തൊരു പച്ച...

നാണിയമ്മയുടെ മകൻ കുട്ടൻ (കഥ)

കുട്ടൻ 🏫 സ്കൂളിൽ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലം, അവന്റെ ക്ലാസദ്ധ്യാപകനായ വാറുണ്ണി  മാഷ്  കണുമ്പോഴെല്ലാം പറയും,"മോനേ നിനക്ക് പിത്തമുണ്ട്.നിന്റെ അച്ഛനോട് ഒരു വൈദ്യനെ കാണിച്ച് മരുന്ന് വാങ്ങി തരാൻ  പറയണം". അക്കാര്യം കുട്ടൻ വീട്ടിൽ പോയാൽ വള്ളി പുള്ളി വിടാതെ വീട്ടിലുള്ളവരോട് പറയും.വീട്ടിലുള്ളവർ അത് കേൾക്കുമ്പോൾ ഭാവവ്യത്യാസമില്ലാതെ,നിർവികാരതയോടെ "ങാ "എന്ന് പറയും.കുട്ടന്റെ വീട്ടുകാർ വാറുണ്ണി മാഷിന്റെ ഉപദേശം ഗൗരവത്തിലെടുത്തിട്ടില്ലെന്ന് കുട്ടന് മനസ്സിലായി.സമാനതകളില്ലാത്തനിഷ്ക്രിയത്വം.എന്നിരുന്നാലും  വീട്ടുകാർ തന്റെ കാര്യത്തിൽ താല്പര്യം കാണിക്കുന്നില്ലെന്ന പരാതി കുട്ടന് ഉണ്ടായിരുന്നിന്നില്ല. തന്റെ  വീട്ടുകാർക്ക് വാറുണ്ണി മാഷ് പറഞ്ഞതിന്റ ഗൗരവം മനസ്സിലാകാത്തത് കൊണ്ടോ, അതോ തന്നെ ചികിത്സിക്കാൻ   അച്ഛന്റെ കൈയിൽ പണമില്ലാത്തത് കൊണ്ടോ? എന്ത് കൊണ്ടാണെന്ന് കുട്ടന് മനസ്സിലായിട്ടില്ല.കുട്ടന്റെ വീട്ടുകാർ നിഷ്ക്രിയമായാണ് വാറുണ്ണി മാസ്റ്റരുടെ മുന്നറിയിപ്പിനോട് പ്രതികരിച്ചത്.           കുട്ടൻ ഭക്ഷണം കഴിക്കുന്ന കാര്യത്തിലും തന്റെ സഹപാഠികളുടെ കൂടെ ഓടിച...