നരക കവാടങ്ങളടക്കപ്പെടുകയും, സ്വർഗ കവാടങ്ങൾ തുറക്കപ്പെടുകയും, പിശാചുക്കളെ ബന്ധിക്കുകയും ചെയ്യുന്ന മാസമാണ് റമള്വാൻ. ഖുർആനിറക്കപ്പെടുകയും, ആയിരം മാസത്തേക്കാളുത്തമമായ ലൈലതുൽ ഖദറുള്ള മാസമാണ് റമള്വാൻ. വിശുദ്ധ റമള്വാനിനെ സംബന്ധിച്ച് അല്ല്വാഹു പറഞ്ഞു. വിശ്വാസികളേ, നിങ്ങൾളുടെ മുമ്പുള്ളവർക്ക് നിർബ്ബന്ധമാക്കിയത് പോലെ നിങ്ങൾക്കും നോമ്പ് നിർബ്ബന്ധമാക്കിയിരിക്കുന്നു, നിങ്ങൾ നിഷ്ഠയുള്ളവരാവാൻ വേണ്ടി.
വൃതമനുഷ്ഠിക്കുന്നത് വളരെയധികം പ്രതിഫലം ലഭിക്കുന്ന ആരാധനാ കർമ്മമാണ്. മുസ്ലിം റിപ്പോർട്ട് ചെയ്ത ഒരു ഖുദ്സിയ്യായ ഹദീസിൽ ഇങ്ങനെ കാണാം.
"ആദം സന്തതിയുടെ ഓരോ സൽകർമ്മത്തിനും പത്തുമുതൽ എഴുന്നൂറ് ഇരട്ടികളായി പ്രതിഫലം നൽകപ്പെടും. നോമ്പ് ഒഴികെ. അതെനിക്കുള്ളതാണ്. ഞാനാണവന് പ്രതിഫലം നൽകുക.
നബി(സ്വ)യരുളി, "സ്വർഗത്തിൽ റയ്യാനെന്നൊരു കവാടമുണ്ട്.നോമ്പുകാർക്ക് മാത്രമേ അന്ത്യനാളിൽ ആ കവാടത്തിലൂടെ പ്രവേശിക്കാനാകൂ. മറ്റാർക്കും അതിലൂടെ പ്രവേശനമില്ല. അവിടെ വെച്ച് നോമ്പുകാരെവിടെയെന്ന് വിളമ്പരമുണ്ടാകും. അപ്പോളവരെല്ലാമതിലൂടെ കടന്നു പോകും. പിന്നെ ആ കവാടമടക്കപ്പെടും. വേറെ ആരും തന്നെ അതിലൂടെ പ്രവേശിക്കുകയുമില്ല". പുണ്യങ്ങളുടേയും നന്മകളുടേയും പൂക്കാലമാണ് റമള്വാൻ, ഒരിക്കലും വീണ്ടെടുക്കാനാവാത്ത കാലം.
Comments
Post a Comment