ശഹ്ബാനന്ത്യ അസ്തമയത്തിൽ റംസാൻ നോമ്പ് പിറ
ഈദുൽ ഫിതറിൻ ഉദയം വരെയും റംസാൻ നോമ്പ് തുറ -2
ഇസ്ലാം മത കാര്യത്തിൽ അത് നാലാം റുക്നാണ്
റംസാനത് ജന്നാത്തിൻ തിരു വാതിൽ തുറയാണ്
അല്ലാവിൻ പടിവാതിൽ മുട്ടുമ്പോൾ
നരകത്തിൻ മോചനമന്നവനേകും
(ശഹ്ബാന്റന്ത്യ......)
നാൾ മുഴുവൻ വൃതശുദ്ധി പാലിച്ചാൽ
സ്വർഗ്ഗ പ്രവേശനവുമവനുണ്ട്
(ശഹ്ബാന്റന്ത്യ......)
ഖുർആൻ മൊഴി മുത്തിൻമണികളെ വായിക്കേണം
എന്നാലത് പുണ്യം നേടി സ്വർഗ്ഗം പൂകാൻ കാരണമാകും
(ശഹ്ബാന്റന്ത്യ.......)
അവനെ നാം ഓർത്തങ്കിലെപ്പോഴും
അവനോർക്കും നമ്മെയുമെപ്പോഴും
നരകത്തിൻ വാതിലടയും നാൾ
ലൈലതുൽ ഖദറുള്ള റംസാനിൽ
ഫുർഖാൻ വായന സ്വലവാതുകളാൽ ഓരോനാളും
ഇഖ്ലാസുകളാൽ നന്മ നിറക്കുക മുസൽമാൻമാരെ
(ശഹ്ബാന്റന്ത്യ.,.....)
ഇശൽ :ചന്ദ്രതുണ്ടിൻ.....
Comments
Post a Comment