തേജ്വസി പുഴയിലെ ചാലിട്ടൊഴുകുന്ന
തെളിനീരിൻ കള കള നാദത്തിൽ
ഒളിഞ്ഞൊരു കഥയുണ്ട് ചൊല്ലിത്തരാം പൂവേ,
മധുരത്തേനൊഴുക്കാം നിന്റോർമ്മയിൽ.
(തേജ്വസി.,)
തേജ്വസിനിയുടെ തീരത്തുണ്ടൊരു
അരിയൻ കല്ലിലെ മസ്ജിദ്.
വന്ന് പഠിക്കാനൗലാദിന്നായ്
തൗഹീദിൻ തിരു മദ്റസ്സും
(തേജ്വസി...)
അദബോടെ സ്കൂളും വിട്ട്.
വീട്ടിൽ തിരികെ വന്നാൽ
നിസ്കാരം നിലനിർത്തും നിത്യമായ്.
കള കള നാദം കേട്ടുറങ്ങും
നിർഭയരായ്
നിത്യവുമുണരുമേ ഫർഹുമായ്
(തേജ്വസി.....)
അഞ്ച് വക്തിലെ നിസ്കാരം അവർ
എന്നുമെന്നും നിലനിർത്തും
രാത്രിക്കാലമുറങ്ങും വരെയും
എല്ലാം നന്നായ് പഠിച്ചിടും.
(തേജ്വസി...)
Comments
Post a Comment