മോത്തിലാൽ നഹ്റുവിന്റ മൂത്ത സഹോദരന്മാരായിരുന്നു ബൻസീധറും,നന്ദിലാലും.മോത്തിലാലിന്റെ വിദ്യാഭ്യാസ കാര്യത്തിൽ നന്ദിലാലായിരുന്നു ശ്രദ്ധിച്ചിരുന്നത്.പേർഷ്യൻ ഭാഷയും അറബി ഭാഷയുമായിരുന്നു അദ്ദേഹം പഠിക്കാൻ തുടങ്ങിയത്.പന്ത്രണ്ടാമത്തെ വയസ്സിൽ ഇംഗ്ലീഷ് ഭാഷ പഠിക്കാനാരംഭിച്ചു.കൺപൂരിൽ നിന്നും അലഹാബാദിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം നേടി.പേർഷ്യൻ ഭാഷയിൽ നല്ല പണ്ഡിതനുമായി.പിന്നെ നിയമ പരീക്ഷക്കു പഠിച്ചു.നിയമ പീക്ഷയിൽ വിജയിച്ചതിനു ശേഷം 1883-ൽ കാൺപൂരിൽ ജില്ലാ കോടതിയിൽ സേവനം തുടങ്ങി.
കാൺപൂർ ജില്ലാ കോടതിയിൽ സേവനം ചെയ്യുന്നതിനിടക്കാണ് മോത്തിലാൽ വിവാഹിതനായത്.അതൊരാൺ കുഞ്ഞ് ജനിച്ചു.അധികം താമസിയാതെ ഭാര്യയും കുഞ്ഞും മരിച്ചു.അതിന് ശേഷമാണ് മോത്തിലാൽ സ്വരൂപറാണിയെ വിവാഹം ചെയ്തത്.ഈ ബന്ധത്തിൽ 1889 നവമ്പർ 14ആം തിയതി ജവഹർലാൽ നെഹ്രു ജനിച്ചു.. പതിനൊന്ന് വർഷത്തിനു ശേഷം 1900ൽ നഹ്റുവിന് വിജയ ലക്ഷ്മി എന്ന സഹോദരിയും ജനിച്ചു.ഏഴു വർഷത്തിനു ശേഷം 1907ൽ മറ്റൊരു സഹോദരിയും പിറന്നു.നെഹ്റുവിന് തന്റെ ഇളയ സഹോദരി മാർക്കിടയിൽ യഥാക്രമം പതിനൊന്ന്, പതിനെട്ട് വയസ്സിന്റ വ്യത്യാസമുണ്ട്.
മോത്തിലാൽ നഹ്റു തന്റെ ജോലിയിൽ അതി സമർത്ഥനായിരുന്നു.നല്ല കേസ്സുള്ള വകീൽ.ജവഹർലാൽ നഹ്റുവിന് മൂന്നു വയസ്സുള്ളപ്പോൾ മോത്തിലാൽ നഹ്റു കുടുമ്പസമേതം എൽജിൻ റോഡിലേക്ക് താമസം മാറ്റി.ജവഹർലാൽ നഹ്റുവിന് പത്ത് വയസ്സാകുന്നതുവരെ (ഏഴ് വർഷക്കാലം)അവരവിടെ തന്നെ താമസിച്ചു.വരുമാനം കൂടി ജീവിത നിലവാരം ഉയർന്നപ്പോൾ മോത്തിലാൽ ചർച്ച് റോഡിൽ വലിയൊരു വീടു വാങ്ങി.അതിന് ആനന്ദ് ഭവൻ എന്ന് പേരിട്ടു.ആ ആനന്ദ് ഭവൻ തന്നെയാണ് ഇന്നും അലഹാബാദിൽ തലയുയർത്തി നിൽക്കുന്ന ആനന്ദ് ഭവൻ.ജവഹർലാൽ നഹ്റുവിന് മാതാപിതാക്കളോട് വളരെ സ്നേഹമായിരുന്നു.മോത്തിലാലിനെ കുറിച്ച് അദ്ദേഹത്തിന് വലിയ മതിപ്പായിരുന്നു.
Comments
Post a Comment