Skip to main content

ലേണേഴ്സ് ഡ്രൈവിംഗ് ലൈസൻസ്

റോഡിന്റെ ഇടതുവശം ചേർന്നാണ് വാഹനം ഓടിക്കേണ്ടത്.ഓടിക്കൊണ്ടിരിക്കുന്ന വാഹനം ഇടതു വശത്തേക്കുള്ള റോഡിലാണ് പ്രവേശിക്കേണ്ടതെൻകിൽ ഓടിക്കൊണ്ടിരിക്കുന്ന റോഡിന്റെ ഇടതുവശം ചേർന്ന് ഇടത്തേക്കുള്ള സിഗ്നൽ കാണിച്ച് പ്രവേശിക്കുന്ന റോഡിന്റെ ഇടതുവശത്ത് കയറണം.എന്നാൽ ഓടിക്കൊണ്ടിരിക്കുന്ന വാഹനം വലതു വശത്തേക്കുള്ള റോഡിലാണ് പ്രവേശിക്കേണ്ടതെൻകിൽ വലതു വശത്തേക്കുള്ള സിഗ്നൽ കാണിച്ച് റോഡിന്റെ മധ്യ ഭാഗത്ത് കൂടെ പ്രവേശിക്കുന്ന റോഡിന്റെ ഇടതുവശം കയറണം.
            കാൽനട യാത്രക്കാർ   സീബ്രാ ക്രോസിലൂടെ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുംബോൾ വാഹനം ഓടിച്ചെത്തുന്ന ഡ്രൈവർ,വാഹനം നിർത്തി, കാൽനട യാത്രക്കാർ കടന്നു പോയ ശേഷം മുന്നോട്ടു പോവുക.മുൻഗണന കാൽനട യാത്രക്കാർക്കാണ്.
                  റോഡിനു നടുവിൽ തുടർച്ചയായി മഞ്ഞവര കണ്ടാൽ അത് തൊടാനോ, മുറിച്ചു കടക്കാനോ പാടില്ല.
                  മുന്നിൽ പോകുന്ന വാഹനത്തെ ഓവർടേക്ക് ചെയ്യുമ്പോൾ മുന്നിലെ വാഹനത്തിൻറെ ഡ്രവറിൽ നിന്നും സിഗ്നൽ കിട്ടിയാൽ മാത്രമേ ഓവർടേക്ക് ചെയ്യാൻ പാടുള്ളൂ.എന്നാൽ മുന്നിൽ പോകുന്ന വാഹനത്തെ ഇടുങ്ങിയ പാലം, വളവ്, തിരിവ്, ജംഗ്ഷൻ,മുൻ വശം കാണാൻ പാടില്ലാത്ത കയറ്റം, മറ്റൊരു വാഹനം തൻ്റെ വാഹനത്തെ ഓവർടേക്ക് ചെയ്യുമ്പോൾ, മുന്നിലെ വാഹനത്തിൽ നിന്ന് സിഗ്നൽ കിട്ടിയില്ലെങ്കിൽ ഓവർടേക്ക് ചെയ്യാൻ പാടുള്ളതല്ല.എന്നാൽ മേൽപ്പറഞ്ഞ ഇടുങ്ങിയ പാലം, വളവ്, തിരിവ്, ജംഗ്ഷൻ, മുൻ വശം കാണാൻ പാടില്ലാത്ത കയറ്റം എന്നീ സ്ഥലങ്ങൾ ഓവർടേക്ക് ചെയ്യൽ നിരോധിച്ച സ്ഥലങ്ങളാണ്.
                തൻറെ വാഹനത്തെ മറ്റൊരു വാഹനം ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുംബോൾ,വേഗത കുറച്ച്, ഇടതു വശത്തേക്ക് മാറി, ഓവർടേക്ക് ചെയ്യുന്ന വാഹനത്തെ സുഗമമായി മുന്നോട്ട് പോകാൻ അനുവദിക്കണം.വേഗം കൂട്ടിയോ, തൻറെ വാഹനത്തെ വലതു വശത്തേക്ക് ഒതുക്കിയോ, ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്ന വാഹനത്തെ തടസ്സപ്പെത്താൻ പാടില്ല.
                 വലതു വശത്തേക്ക് തിരിയുന്ന വാഹനം സിഗ്നൽ കാണിച്ച്, റോഡിന്റെ മധ്യ ഭാഗത്ത് എത്തിയാൽ, നിശ്ചിത ലൈനിൽ കൂടി ഓടുന്ന ട്രാം, ട്രോളി, ട്രയ്ലർ തുടങ്ങിയവയുടെ ഇടതു വശത്തുകൂടി ഓവർടേക്ക് ചെയ്യാവുന്നതാണ്.എതിർ വശത്തു നിന്നും വരുന്ന വാഹനത്തെ വലതു വശത്തു കൂടി കടന്നു പോകാൻ അനുവധിക്കേണ്ടതാണ്.
             നാം ഡ്രൈവ് ചെയ്യുന്ന വാഹനം പ്രധാന റോഡുകൾ കൂടിച്ചേരുന്ന ജംങ്ഷനിൽ എത്തിയാൽ വേഗത കുറച്ച്  വലതു വശത്തു നിന്നും വരുന്ന വാഹനത്തെ കടത്തി വിടണം.ശാഖാ റോഡിൽ നിന്നും പ്രധാന റോഡിലേക്കാണ് കടക്കുന്നതെൻകിൽ എല്ലാ വാഹനങ്ങളും കടന്നുപോയ ശേഷം മാത്രമാണ് നമ്മുടെ വാഹനം കടന്നു പോകാൻ പാടുള്ളൂ.നാം ഓടിക്കുന്ന വാഹനം ഒരു ഇടുങ്ങിയ പാലത്തെ സമീപിക്കുമ്പോൾ എതിർ ദിശയിൽ മറ്റൊരു വാഹനം പാലത്തിനടുത്ത് നമ്മുടെ വാഹനത്തിനേക്കാൾ ആദ്യം അടുത്തെത്തിയാൽ , നമ്മുടെ വാഹനം നിർത്തി,എതിരേ വരുന്ന വാഹനം കടന്നുപോയ ശേഷം മാത്രമാണ് നമ്മുടെ വാഹനം കടന്നു പോകേണ്ടത്.
             തിരക്കുള്ള റോഡുകളിലും,നിരോധിച്ചിട്ടുള്ള സ്ഥലങ്ങളിലും യൂ--ടേൺ പാടില്ല.എന്നാൽ അനുവദിച്ചിട്ടുള്ള സ്ഥലങ്ങൾ, നിയന്ത്രണം ഏർപ്പെടുത്താത്ത തിരക്കില്ലാത്ത സ്ഥലത്തും സമയത്തും യൂ--ടേൺ ആവാം.യൂ--ടേണിൻറെ മുംബ് റിയർ വ്യൂ മിററിൽ നോക്കി വാഹനം ഇല്ലെന്നു ഉറപ്പു വരുത്തി,വലതു വശത്തേക്കുള്ള സിഗ്നൽ നൽകി,എതിർ ദിശയിൽ നിന്ന് വരുന്ന വാഹനത്തെ തടസ്സപ്പെടുത്താതെ യൂ--ടേൺ ആകാവുന്നതാണ്.
              ഓടിക്കൊണ്ടിരിക്കുന്ന വാഹനം ട്രാഫിക് പോലീസോ,സിഗ്നലോ ഇല്ലാത്ത രണ്ട് പ്രധാന റോഡുകൾ കൂടിച്ചേരുന്ന ജംങ്ഷനിൽ എത്തിയാൽ വലതു വശത്തു നിന്നും വരുന്ന വാഹനത്തെ കടത്തി വിടേണ്ടതാണ്.ഒരു വാഹനത്തിൻറെ ഡ്രൈവർ വൺവേ നിയന്ത്രണമുള്ള റോഡിൽ എത്തിയാൽ നിർദ്ദിഷ്ട ദിശയിൽ മാത്രം ഓടിക്കുക.പുറകോട്ട് ഓടിക്കരുത്.ഓടിക്കൊണ്ടിരിക്കുന്ന വാഹനം ഒരു ട്രാഫിക് ഐലൻറിനെ സമീപിക്കുമ്പോൾ മഞ്ഞലൈറ്റ് തെളിയുകയും, കെടുകയും ചെയ്തു കൊണ്ടിരുന്നാൽ, വേഗത കുറച്ച് ഇരു വശത്തു നിന്നും   വാഹനം വരുന്നില്ലെന്നു ഉറപ്പു വരുത്തിയ ശേഷം മാത്രമാണ് കടന്നു പോകേണ്ടത്.
     നാം   ഓടിക്കുന്ന വാഹനം അപകടത്തിൽപ്പെട്ട് ആർക്കെങ്കിലും പരിക്ക് പറ്റിയാൽ നാം ഉടൻതന്നെ വൈദ്യസഹായം ഏർപ്പെടുത്തണം.ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കണം.
          മലംപാതകളിൽ ഇറക്കമിറങ്ങി വരുന്ന വാഹനം അതേ കയറ്റം ഏതു ഗിയറിൽ കൂടി കയറുമോ,ആ ഗിയറിൽ കൂടി മാത്രമേ ഇറങ്ങാൻ പാടുള്ളു.മലംപാതകളിൽ ഇറക്കമിറങ്ങി വരുന്ന വാഹനം,കയറ്റം കയറി വരുന്ന വാഹനങ്ങൾക്ക് മുൻഗണന നൽകേണ്ടതാണ്.
                 വാഹനം ഓടിക്കുന്ന ഡ്രൈവർ അഞ്ച് സിഗ്നലാണ് കൈകൊണ്ട് കാണിക്കേണ്ടത്.
 ഒന്ന്:ഇടത്തോട്ടും വലത്തോട്ടും തിരിയാൻ.
 രണ്ട്: ഓവർടേക്ക് ചെയ്യാൻ.
 മൂന്ന്:പിന്നിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് തൻറെ വാഹനത്തെ ഓവർടേക്ക് ചെയ്യാൻ അനുവാദം കൊടുക്കൽ.
 നാല്:വേഗത കുറക്കുംബോൾ.
 അഞ്ച്: വാഹനം നിർത്തുംബോൾ
                  വാഹനം ഓടിക്കുന്ന ഡ്രൈവർ ഇടത്തോട്ട് തിരിയുന്നതിനു, വലതു കൈവെളിയിൽ നേരെ നീട്ടി, വിരലുകൾ അടുപ്പിച്ച് ഉള്ളം കൈ മുൻവശം വരത്തക്ക രീതിയിൽ കൈ പുറകോട്ടെടുത്ത് ഇടത്തോട്ട് (ആൻറി ക്ലോക്ക് വൈസ് ദിശയിൽ) മൂന്ന് പ്രാവശ്യം ചുഴറ്റി കാണിക്കുക.
          വലത്തോട്ട് തിരിയുന്നതിന് വലതുകൈ പുറത്തേക്കിട്ട് വിരലുകൾ അടുപ്പിച്ച് മുൻവശത്തേക്കായി കൈ മുട്ട് മടങ്ങാതെ റോഡിനു സമാന്തരമായി നീട്ടിപ്പിടിച്ച് കാണിക്കുക.വേഗത കുറക്കുന്നു എന്നു കാണിക്കുന്നതിന് വലതു കൈ റോഡിനു സമാന്തരമായി നീട്ടി വിരലുകൾ അടുപ്പിച്ച് ഉള്ളം കൈ കമഴ്ത്തി മൂന്നു പ്രാവശ്യം ഉയർത്തുകയും താഴ്ത്തുകയും ചെയ്യുക.
         വാഹനം നിർതുംബോൾ വലതു കൈ പുറത്തേക്കിട്ട് കൈമുട്ട് മടക്കി വിരലുകൾ അടുപ്പിച്ച് ഉള്ളം കൈ മുൻ വശത്തേക്ക് വരത്തക്ക രീതിയിൽ മുകളിലേക്കായി പിടിക്കുക.
             ഓവർടേക്ക് ചെയ്യാൻ അനുവാധിക്കാൻ വലതുകൈ നീട്ടി അർദ്ധ വൃത്താകൃതിയിൽ മുംബോട്ടും പിറകോട്ടും ചലിപ്പിക്കണം.എന്നാൽ വേഗത കുറയ്ക്കുന്നു,നിർത്തുന്നു,ഓവർ ടേക്കു ചെയ്യാൻ അനുവാദം നൽകുന്നു എന്നീ സിഗ്നലുകൾ വാഹനത്തിൻറെ ഇലക്ട്രിക് ലൈററു കൊണ്ട് കാണിക്കാൻ കഴിയുന്നതല്ല.
     ഇരു ചക്ര വാഹനം ഓടിക്കുന്ന ഡ്രൈവറും വലതു കൈകൊണ്ട് തന്നെയാണ് സിഗ്നൽ കാണിക്കേണ്ടത്.രാത്രിയിൽ എതിരേ വാഹനം വരുംബോൾ ഹെഡ് ലൈറ്റ് ഡിം ചെയ്യുകയാണ് വേണ്ടത്.രാത്രിയിൽ എതിരേ വാഹനം വരുംബോൾ ഡിം ചെയ്യുന്ന ഹെഡ് ലൈറ്റ് എതിരേ വന്ന വാഹനം കടന്നുപോയ ശേഷം മാത്രമാണ് ബ്രൈറ്റ് ആക്കേണ്ടത്.നഗരങ്ങൾ,മുനിസിപ്പാലിറ്റികൾ, തെരുവു വിളക്കുകൾ ഉള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ബ്രൈറ്റ് ലൈറ്റ് ഉപയോഗിക്കുവാൻ പാടുള്ളതല്ല.
             കാവൽക്കാരനും ഗേറ്റും ഇല്ലാത്ത ലെവൽക്രോസിങിൽ ഡ്രൈവർ വാഹനം നിർത്തി, പുറത്തിറങ്ങി ട്രെയിൻ വരുന്നില്ലെന്ന് ഉറപ്പ് വരുത്തണം.അററൻററോ, കിളിയോ ഉണ്ടെങ്കിൽ അദ്ദേഹം ട്രാക്കിന് സമീപം ചെന്നു നിന്ന് സിഗ്നൽ കാണിക്കണം.മുംബിൽ സ്കൂൾ 🏫 ഉണ്ടന്ന ട്രാഫിക് ചിഹ്നം കാണുംബോൾ വാഹനത്തിൻറെ വേഗത കുറച്ച് അപകടുണ്ടാവില്ലെന്ന് ഉറപ്പ് വരുത്തണം.മുംബിൽ തെന്നുന്ന റോഡ് ഉണ്ടെന്ന ചിഹ്നം കാണുംബോൾ വേഗത കുറച്ച്, ബ്രേക്ക് ചെയ്യുന്നത് ഒഴിവാക്കണം.
     കാൽനട യാത്രക്കാർ റോഡിന്റെ വലതു വശം ചേർന്നാണ് നടക്കേണ്ടത്.ആംബുലൻസ്, ഫയർ എഞ്ചിൻ എന്നിവക്ക് റോഡിൽ മുൻഗണന നൽകേണ്ടതാണ്.കോടതി, ആശുപത്രി എന്നിവക്കു സമീപം ഹോൺ നിരോധിച്ചിട്ടുള്ള മറ്റിടങ്ങളിൽ ഹോൺ മുഴക്കാൻ പാടില്ല.എയർ ഹോൺ നിരോധിച്ചിട്ടുള്ള താണ്.അതുപയോഗിക്കാൻ പാടില്ല.
     ജങഷൻ, വളവ് ,തിരിവ് മലമുകളിൽ,പാലം,ഫുട്പാത്ത്,കാൽനട യാത്രക്കാർ ക്രോസ് ചെയ്യുന്നിടത്ത്.ട്രാഫ്ക് ലൈററിനടുത്ത്, പ്രധാന റോഡുകൾ, പാർക്ക് ചെയ്തിരിക്കുന്ന വാഹനത്തിന്റെ തിരെ, തുടർച്ചയായി വെള്ള വര ഇട്ട സ്ഥലം, ഇടവിട്ട് വെള്ളവര ഇട്ട സ്ഥലം ബസ് സ്റ്റോപ്പിനടുത്ത്.സ്കൂൾ ആശുപത്രി എന്നിവയുടെ പ്രവേശന കവാടത്തിനടുത്ത്, ട്രാഫിക് ചിഹ്നങ്ങൾ,ഫയർ എഞ്ചിന് ഉപയോഗിക്കാനുള്ള പൈപ്പ് എന്നിവ മറക്കും വിധം, എവിടെ ആയാലും മറ്റുള്ളവർക്ക് അസൗകര്യമോ,അപകടമോ ഉണ്ടാവുന്ന വിധത്തിൽ പാർക്കു ചെയ്യാൻ പാടില്ല.
      യൂണിഫോമിലുള്ള പോലീസ്കാരനോ ട്രാഫിക് നിയന്ത്രിക്കുന്നവരോ ആവശ്യപ്പട്ടാൽ ഫുട്പാത്തിലൂടെ വാഹനമോടിക്കാവുന്നതാണ്.
          ജങഷൻ, സിഗ്നൽ, കാൽനടയാത്രക്കാർക്കുള്ള സീബ്രാക്രോസിങ് എന്നീ സ്ഥലങ്ങളിലെല്ലാം സ്റ്റോപ് ലൈൻ വരച്ച് 'STOP'എന്നഴുതിയിട്ടുള്ളത് ഡ്രൈവർമാർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.സ്റ്റോപ് എന്നെഴുതിയ സ്ഥലങ്ങൾ ഏതെല്ലാം എന്ന് ചൊദ്യം വരും.അൻപത് കി മിയിൽ കൂടുതൽ മോട്ടോർ സൈക്കിൾ ഓടിക്കാൻ പാടുള്ളതല്ല.
              താഴെകൊടുത്തിരിക്കുന്ന ചോദ്യങ്ങൾ വായിച്ചാൽ ഉത്തരങ്ങൾ എളുപ്പത്തിൽ മനസ്സിൽ വരുന്നതാണ്.ആദ്യം മേൽപ്പറഞ്ഞവ വായിക്കുക.പിന്നീട് ചോദ്യം വായിക്കുക.
1: റോഡിന്റെ ഏതു വശം ചേർന്നാണ് വാഹനം ഓടിക്കേണ്ടത്?
2:റോഡിൽ കൂടി ഓടുന്ന വാഹനം ഇടതു വശത്തേക്കുള്ള റോഡിൽ തപ്രവേശിക്കേണ്ടത് എങ്ങിനെ?
3:റോഡിൽ കൂടി ഓടുന്ന വാഹനം വലതു വശത്തേക്കുള്ള റോഡിലേക്ക് പ്രവേശിക്കേണ്ടത് എങ്ങിനെ?
4: കാൽനട യാത്രക്കാർ സീബ്രാ ക്രോസിലൂടെ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുംബോൾ വാഹനം ഓടിച്ചെത്തുന്ന ഡ്രൈവർ എന്താണ് ചെയ്യേണ്ടത്?
5:റോഡിനു നടുവിൽ തുടർച്ചയായി മഞ്ഞവര ഇട്ടിരിക്കുന്നതിൻറെ ഉദ്ദേശം എന്താണ്?
6:മുന്നിൽ പോകുന്ന വാഹനത്തെ ഓവർടേക്ക് ചെയ്യുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ എന്തെല്ലാം?
7: മുന്നിൽ പോകുന്ന വാഹനത്തെ ഓവർടേക്ക് ചെയ്യാൻ പാടില്ല.എപ്പോൾ?എവിടെ വെച്ച്? 8:ഓവർടേക്ക് നിരോധിച്ചിട്ടുള്ള സ്ഥലങ്ങൾ ഏതെല്ലാം?
9:തൻറെ വാഹനത്തെ മറ്റൊരു വാഹനം ഓവർടേക്ക് ചെയ്യുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ എന്തെല്ലാം?
10: മുന്നിൽ പോകുന്ന വാഹനത്തിൻറെ ഇടതു വശത്തുകൂടി ഓവർടേക്ക് ചെയ്യാവുന്നത് എപ്പോഴെല്ലാം?
11:ഒരു വാഹനത്തിൻറെ ഡ്രൈവർ എതിർ ദിശയിൽ നിന്ന് വരുന്ന വാഹനത്തെ ഏതു വശത്തു കൂടി കടന്നു പോകാൻ അനുവദിക്കണം?
12: ജംങ്ഷനിൽ എത്തിയാൽ ഡ്രൈവർ അനുവർത്തിക്കേണ്ടത് എന്തെല്ലാം?
13:ശാഖാ റോഡിൽ നിന്നും പ്രധാന റോഡിലേക്ക് പ്രവേശിക്കുംബോൾ പാലിക്കേണ്ടത് എന്തെല്ലാം?
14: നാം ഓടിക്കുന്ന വാഹനം ഒരു ഇടുങ്ങിയ പാലത്തെ സമീപിക്കുമ്പോൾ എതിർ ദിശയിൽ നിന്ന് വരുന്ന വാഹനം പാലത്തിനടുത്ത് എത്തിയാൽ എങ്ങനെ കടന്നു പോകണം?
15:യു--ടേൺ പാടില്ലാത്ത സ്ഥലങ്ങൾ ഏതെല്ലാം?
16:യു--ടേൺ പാടുള്ള സ്ഥലങ്ങൾ ഏതെല്ലാം?
17:യു--ടേൺ തിരിയുംബോൾ പാലിക്കേണ്ട നിയമങ്ങൾ എന്തെല്ലാം?
18:യു--ടേൺ തിരിയുംബോൾ കാണിക്കേണ്ട സിഗ്നൽ ഏത്?
19: ഓടിക്കുന്ന വാഹനം ട്രാഫിക് പോലീസോ, സിഗ്നലോ ഇല്ലാത്ത രണ്ട് പ്രധാന റോഡുകൾ കൂടിച്ചേരുന്ന ജംങ്ഷനിൽ എത്തിയാൽ ഏതു വാഹനങ്ങൾക്ക് മുൻഗണന നൽകണം?
20:ഡ്രൈവർ വൺ -വേ നിയന്ത്രണമുള്ള റോഡിൽ പാലിക്കേണ്ട നിയമങ്ങൾ എന്തെല്ലാം?
21: വാഹനം ഒരു ട്രാഫിക് ഐലൻറിനെ സമീപിക്കുംബോൾ മഞ്ഞ ലൈറ്റ് തെളിയുകയും കെടുകയും ചെയ്തു കൊണ്ടിരുന്നാൽ എങ്ങനെ കടന്നു പോകണം?
22: ഓടിക്കുന്ന വാഹനം ഒരു അപകടത്തിൽ പെട്ട് ആർക്കെങ്കിലും പരിക്ക് പറ്റിയാൽ എന്താണ് ചെയ്യേണ്ടത്?
23: മലംപാതകളിൽ ഇറക്കമിറങ്ങി വരുന്ന വാഹനം ഏതു് ഗിയറിൽ ഓടിക്കണം?
24:മലംബാതകളിൽ ഇറക്കമിറങ്ങി വരുന്ന വാഹനം കയറ്റം കയറി വരുന്ന വാഹനങ്ങളോട് ഏത് സമീപനമാണ് സ്വീകരിക്കേണ്ടത്?
25: ഡ്രൈവർ കൈ കൊണ്ട് കാണിക്കേണ്ടുന്ന സിഗ്നലുകൾ എത്ര?
26: ഡ്രൈവർ ഇടത്തോട്ട് തിരിയുന്നതിനു വേണ്ടി എങ്ങനെയാണ് കൈ കൊണ്ട് കാണിക്കേണ്ടത്?
27: വലത്തോട്ട് തിരിയുന്നതിന് എങ്ങനെയാണ് കൈകൊണ്ട് സിഗ്നൽ കാണിക്കേണ്ടത്?
28:വേഗത കുറക്കുംബോൾ എങ്ങനെയാണ് സിഗ്നൽ കാണിക്കേണ്ടത്?
29: നിർത്തുംബോൾ കാണിക്കേണ്ടുന്ന സിഗ്നൽ എങ്ങിനെ?
30: ഓവർടേക്ക് ചെയ്യാൻ അനുവാദിക്കുന്ന സിഗ്നൽ എങ്ങിനെ?
31:വാഹനത്തിൻറെ ഇലക്ട്രിക് ലൈററു കൊണ്ട് കാണിക്കാൻ കഴിയാത്ത സിഗ്നലുകൾ ഏവ?
32:ഇരുചക്ര വാഹനം ഓടിക്കുന്ന ഡ്രൈവർ സിഗ്നൽ കാണിക്കേണ്ടത് ഏതു കൈകൊണ്ട്?
33: രാത്രിയിൽ എതിരേ വാഹനം വരുംബോൾ എന്ത് ചെയ്യണം?
34: രാത്രിയിൽ എതിരേ വാഹനം വരുംബോൾ ഡിം ചെയ്യുന്ന ഹെഡ് ലൈറ്റ് എപ്പോഴാണ് ബ്രൈറ്റ് ആക്കേണ്ടത്?
35: രാത്രിയിൽ ബ്രൈറ്റ് ലൈറ്റ് (ഹൈ--ബീം)ഉപയോഗിക്കാൻ പാടില്ലാത്ത സ്ഥലങ്ങൾ ഏതെല്ലാം?
36:കാവൽ കാരനും ഗേറ്റും ഇല്ലാത്ത ലെവൽക്രോസിങിൽ ഡ്രൈവർ സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്തെല്ലാം?
37: സ്കൂൾ 🏫 ഉണ്ടെന്നുള്ള ട്രാഫിക് ചിഹ്നം കാണുംബോൾ ഡ്രൈവർ എന്ത് ചെയ്യണം?
38: മുന്നിൽ തെന്നുന്ന റോഡ് ഉണ്ടെന്ന ട്രാഫിക് ചിഹ്നം കാണുംബോൾ ഡ്രൈവർ എങ്ങിനെ വാഹനം ഓടിക്കണം?
39:കാൽ നട യാത്രക്കാർ ഏതു വശത്തു കൂടിയാണ് നടക്കേണ്ടത്?
40:റോഡിൽ മുൻഗണന നൽകേണ്ട വാഹനങ്ങൾ ഏതെല്ലാം?
41:ഹോൺ മുഴക്കാൻ പാടില്ലാത്ത സ്ഥലങ്ങൾ ഏതെല്ലാം?
41: നിരോധിക്കപ്പെട്ട ഹോൺ ഏത്?
43:വാഹനം പാർക്ക് ചെയ്യാൻ പാടില്ലാത്ത സ്ഥലങ്ങൾ ഏതെല്ലാം?
44:ഫുട്പാത്തിലൂടെ വാഹന മോടിക്കാവുന്നത് എപ്പോഴെല്ലാം?
45: സ്റ്റോപ്പ് ലൈൻ വരച്ച് ' STOP'എഴുതുന്ന സ്ഥലങ്ങൾ ഏതെല്ലാം?

Comments

Popular posts from this blog

പകൽക്കിനാവ് പൂവണിഞ്ഞപ്പോൾ(കഥ)

അഫ്രീദ് അഹമ്മദ് ആചെമ്മൺനിരത്തിലൂടെ അലക്ഷ്യമായിനടന്നു.അതിനിടയിൽ നിരത്തിന്റെ   വലതു ഭാഗത്ത് പച്ചപുതച്ച വിശാലമായ കുന്നിൻ താഴ്‌വര. പറഞ്ഞുകേൾക്കാറുള്ള ചെമ്പൻ കുന്ന് താഴ്‌വരയാണിതെന്നവന് മനസ്സിലായി.തണൽവിരിച്ച് തലയുയർത്തി നിൽക്കുന്ന മാമരങ്ങൾ.തഴ്വരയെ പച്ചപുതപ്പിച്ച പുൽമേടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റയടിപ്പാതയിലൂടെ അവൻ  നടത്തം തുടർന്നു.            കാറ്റിലാടി ഉലഞ്ഞു നിൽക്കുന്ന, കൊമ്പുകളിൽ ഊഞ്ഞാലാടക്കളിക്കുന്ന മൂത്തുപഴുത്തുപാകമായ കശുമാങ്ങ കണ്ടപ്പോൾ, അവൻ കശുമാവിൻ ചുവട്ടിൽ ചെന്നു. ഏതാനും കശുമാങ്ങ പറിച്ചു തിന്നു കൊണ്ടവൻ വീണ്ടും നടത്തം തുടർന്നു.ഏറെ ദൂരം നടന്നപ്പോൾ അകലെയൊരു താറിട്ട നിരത്തിലൂടെ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പായുന്നതവൻ കണ്ടു.താൻ ഒറ്റപ്പെട്ട താഴ്‌വരയിൽ നിന്ന് ആൾവാസമുള്ള കവലയിലെത്താറായെന്നവന് മനസ്സിലായി.വല്ലാതെ വിശക്കുന്നു. തിന്നാനെന്തെങ്കിലും കിട്ടിയെങ്കിലെന്നവനാഗ്രഹിച്ചു. അവൻ നടന്നുനടന്നു  താറിട്ട  റോഡിലെത്തി.റോഡിൽ കയറി വലതു വശത്തേക്കു തിരിഞ്ഞു നടന്നു. അവനാകെ  തളർന്നു.ഏറെദൂരം പിന്നിട്ടപ്പോൾ റോഡിന്റെ ഇടതുവശത്തൊരു പച്ച...

നാണിയമ്മയുടെ മകൻ കുട്ടൻ (കഥ)

കുട്ടൻ 🏫 സ്കൂളിൽ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലം, അവന്റെ ക്ലാസദ്ധ്യാപകനായ വാറുണ്ണി  മാഷ്  കണുമ്പോഴെല്ലാം പറയും,"മോനേ നിനക്ക് പിത്തമുണ്ട്.നിന്റെ അച്ഛനോട് ഒരു വൈദ്യനെ കാണിച്ച് മരുന്ന് വാങ്ങി തരാൻ  പറയണം". അക്കാര്യം കുട്ടൻ വീട്ടിൽ പോയാൽ വള്ളി പുള്ളി വിടാതെ വീട്ടിലുള്ളവരോട് പറയും.വീട്ടിലുള്ളവർ അത് കേൾക്കുമ്പോൾ ഭാവവ്യത്യാസമില്ലാതെ,നിർവികാരതയോടെ "ങാ "എന്ന് പറയും.കുട്ടന്റെ വീട്ടുകാർ വാറുണ്ണി മാഷിന്റെ ഉപദേശം ഗൗരവത്തിലെടുത്തിട്ടില്ലെന്ന് കുട്ടന് മനസ്സിലായി.സമാനതകളില്ലാത്തനിഷ്ക്രിയത്വം.എന്നിരുന്നാലും  വീട്ടുകാർ തന്റെ കാര്യത്തിൽ താല്പര്യം കാണിക്കുന്നില്ലെന്ന പരാതി കുട്ടന് ഉണ്ടായിരുന്നിന്നില്ല. തന്റെ  വീട്ടുകാർക്ക് വാറുണ്ണി മാഷ് പറഞ്ഞതിന്റ ഗൗരവം മനസ്സിലാകാത്തത് കൊണ്ടോ, അതോ തന്നെ ചികിത്സിക്കാൻ   അച്ഛന്റെ കൈയിൽ പണമില്ലാത്തത് കൊണ്ടോ? എന്ത് കൊണ്ടാണെന്ന് കുട്ടന് മനസ്സിലായിട്ടില്ല.കുട്ടന്റെ വീട്ടുകാർ നിഷ്ക്രിയമായാണ് വാറുണ്ണി മാസ്റ്റരുടെ മുന്നറിയിപ്പിനോട് പ്രതികരിച്ചത്.           കുട്ടൻ ഭക്ഷണം കഴിക്കുന്ന കാര്യത്തിലും തന്റെ സഹപാഠികളുടെ കൂടെ ഓടിച...

വെള്യാട്ടൂരെ മൊയ്തി (കഥ)

വെള്യാട്ടൂരെ മൊയ്തി!.പ്രായത്തിലെന്റെ ഇളയവനാണെങ്കിലും ഫലത്തിലവനെന്റെ മൂത്തവനാണവനെന്ന്  വിശ്വസിക്കുന്നവനാണ് ഞാൻ.വെള്യാട്ടൂരെ മൂത്തുമ്മാന്റെ നാല് മക്കളിൽ നാലാമൻ.ഏറ്റവും മൂത്തവൻ അമ്മത്ക്കാക്ക.രണ്ടാമൻ അന്തുറുക്കാക്ക.മൂന്നാമത്തവൾ പാത്തുമ്മ.നാലാമൻ മൊയ്തി.         എന്റുമ്മ എന്തെങ്കിലും കുടുംബ കഥ പറയുമ്പോൾ പറയുമായിരുന്നു. "വെള്യാട്ടൂരെ മൊയ്തി, എന്റെ മൊയ്തീന്റെളേതാ". അങ്ങിനെയാണെനിക്ക് വെള്യാട്ടൂരെ മൊയ്തിയുടെ മൂത്തവനാണ് ഞാനെന്ന അപബോധമുണ്ടായത്. അവനെല്ലാം കൊണ്ടും എന്നേക്കാൾ കേമനായിരുന്നു.ധീരതയിലും സൽസ്വഭാവത്തിലും ആരോഗ്യത്തിലും കേമൻ.വിരിഞ്ഞമാറിടം,കുറിയവനാണെങ്കിലും നിവർന്ന ശരീരം, തലയുയർത്തിയുള്ള നിൽപ്പും നടപ്പും, എപ്പോഴും ചിരിച്ചു കൊണ്ടേ മുഖത്തു നോക്കി സംസാരിക്കാറുള്ളൂ.സദാസമയവും സ്നേഹഭാവം.വെള്യാട്ടൂരെ പാറക്കെട്ടുകൾക്കിടയിലുള്ള ഒറ്റയടിപ്പാതയിലൂടെ പകൽ വെളിച്ചത്തിലെന്നപോലെ രാത്രി സമയങ്ങളിലും കൂരാക്കൂരിരുട്ടിൽ ചൂട്ടയോ ഞെക്കിവിളക്കോ ഉപയോഗിക്കാതെ അനായാസന മൊയ്തി നടക്കുമായിരുന്നു!.അത്കൊണ്ടെല്ലാം തന്നയാണ് വെള്യാട്ടൂരെ മൊയ്തി  എന്നേക്കാൾ കേമനാണെന്ന് ഞാൻ വിശ്വസിക്കാൻ കാരണം.മൂത്തുമ്മ...