ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നാണ് സക്കാത്ത് അഥവാ നിർബ്ബന്ധ ദാനം. ഇസ്ലാം സ്ഥാപിതമായിരിക്കുന്നത് അഞ്ചുകാര്യങ്ങളിലാണ്.അതിൽമൂന്നാമത്തെതാണ് സക്കാത്ത്.എന്നാൽ പണം വളർത്തണമെൻന ഉദ്ദേശത്തോടെ പലിശക്ക് കൊടുക്കുന്ന ധനം അല്ല്വാഹുവിന്റെയടുക്കൽ വളരുന്നില്ല. അല്വാഹുവിന്റെ പ്രീതി കാംഷിച്ചുകൊണ്ട് ജനങ്ങൾക്ക് നൽകുന്ന സക്കാത്ത് അല്ല്വാഹുവിന്റെയടുക്കൽ വളരുന്നതുമാണ്.
അനുവദനീയ മാർഗ്ഗത്തിലൂടെ സമ്പാദിച്ചതിൽ നിന്നും ഒരു ഈത്തപ്പഴമെങ്കിലും ആരെങ്കിലും ദാനം ചെയ്താൽ അല്ല്വാഹു തന്റെ വലതു കൈ കൊണ്ടത് സ്വീകരിക്കുകയും നിങ്ങൾ നിങ്ങളുടെ കുതിരക്കുട്ടികളെ വളർത്തുന്നത് പോലെ വളർത്തി ഒരുമലയോളം വലുപ്പത്തിലാക്കുകയും ചെയ്യും.
അല്ല്വാഹു തന്റെ ഔദാര്യത്തിൽ നിന്നും നൽകിയിട്ടുള്ള സമ്പത്തിൽ നിന്ന് ചിലവഴിക്കാതെ പിശുക്ക് കാണിക്കുന്നവർക്കത് വിനയായി മാറുന്നതാണ്. അവർ പിശുക്ക് കാണിച്ചിരുന്ന സമ്പത്ത് അന്ത്യ നാളിൽ ഒരുമലയായി അവരുടെ കഴുത്തുകളിൽ ചാർത്തപ്പെടുന്നതാണ്.
നബി(സ:അ)പറഞ്ഞതായി അബൂ ഹുറൈയിറ(റ:അ)റിപ്പോർട്ട് ചെയ്തു. ആർക്കെങ്കിലും അല്ല്വാഹു ധനം നൽകുകയും അയാളതിന്റ സകാത് നൽകാതിരിക്കുകയും ചെയ്താൽ അന്ത്യനാളിൽ ആ സമ്പത്ത് ഒരു കാള സർപ്പ രൂപം പ്രാപിക്കുകയും അയാളുടെ ശരീരത്തിൽ വരിഞ്ഞു മുറുക്കുകയും കവിളുകളിൽ കൊത്തിക്കൊണ്ട് നീ കൂമ്പാരമാക്കിവെച്ചിരുന്ന സമ്പാദ്യമാണ് താനെന്ന് പറയുകയും ചെയ്യും .
സൂറതുതൗബയിൽ 34,35എന്നീ സൂക്തങ്ങളിലായി അല്വാഹു പറഞ്ഞത് സ്വർണ്ണവും വെള്ളിയും കൂമ്പാരമായി വെക്കുകയും അല്ല്വഹുവിന്റെ മാർഗ്ഗത്തിൽ ചിലവഴിക്കാതിരിക്കുകയും ചെയ്യുന്നവരെ കാത്തിരിക്കുന്നത് കഠിനമായ ശിക്ഷയാണെന്ന് സന്തോഷ വാർത്ത അറിയിക്കാനാണ്. നരകത്തിലവ പഴുപ്പിച്ചെടുത്ത് അവരുടെ മുതുകുകളിലും പാർശ്വങ്ങളിലും നെറ്റികളിലും ചൂടുപിടിപ്പിക്കപ്പെടുന്ന ദിവസം അവരോട് ഇങ്ങിനെ പറയപ്പെടും. ഇതാണ് നിങ്ങൾ നിങ്ങൾക്ക് വേണ്ടി കൂമ്പാരമാക്കി വെച്ചിരുന്ന നിധി. നിങ്ങൾ കൂമ്പാരമാക്കി വെച്ചതിനെ നിങ്ങൾ തന്നെ ആസ്വദിച്ചു കൊള്ളുക.
Comments
Post a Comment