ജന്മം കൊണ്ടിവൾ മകളാണ്
കർമം കൊണ്ടിവൾ താങ്ങാണ്
പെരുമാറ്റത്തിൽ കുളിരാണ്
ഓർമ്മയിലെന്നും കനവാണ്
ബുദ്ധിയിലെന്നും മികവാണ്
നർമം കലർന്നൊരു ഖൗലാണ്
ഉമ്മുഹബീബാ ഈ ദിനമിൽ
പൂന്തേനുണ്ണാനാളു വരും
(ജന്മം കൊ......)
കൈ കൊട്ടി പാടുക തോഴികളേ
കസവിൽ മൂടിയ മെയ്യാണ്
പളപള തിളങ്ങ്ണ തട്ടമിത്
മുടിയിൽ ചൂടിയ രാവാണ്
മണിയറക്കുള്ളിലെ റാണിയിവൾ
പുതു പുതു സ്വപ്നം നെയ്യുന്നു
മാരനെയൊന്ന് വരവേൽക്കാൻ
ഖൽബിന്റെ ബാബ് തുറക്കുന്നു
(ജന്മം കൊണ്ടിവൾ...)
മകളുടെ ജീവിതം തളിരണിയാൻ
ഉമ്മയുമുപ്പയും പ്രാർത്ഥനയിൽ
പഞ്ചിരിയും പുതു കനവുകളും
സന്തോഷത്തിൻ ചിറകാണ്
നാളുകളെല്ലാം കൊഴിയുമ്പോൾ
ഇന്നുകൾ കൈയിലിരിപ്പുണ്ട്
നാളകളിൽ പുതു പൂവിരിയാൻ
നാളുകളേറെ തുണയുണ്ട്
(ജന്മം കൊണ്ടിവൾ.....)
Comments
Post a Comment