രീതി :മിസ്റിലെ രാജൻ
ഇന്നല്ലോ മൈലാഞ്ചി
കല്യാണത്തിന്റെ പൂരം നാൾ
ഖൽബ് തുടി കൊട്ടും
ആദ്യ രാവിന്നായ് കാതോർത്ത്
(ഇന്നല്ലോ......)
മൈലാഞ്ചി കൈവള ചാർത്തി
മൊഞ്ചത്തി നിൽപ്പുണ്ടേ
മൊഞ്ചുള്ള പെണ്ണിന്റെ
ഖൽബ് കെഞ്ചുന്നു മാരന്നായ്
(ഇന്നല്ലോ മൈലാഞ്ചി...)
പൈങ്കിളിയാൾക്കിന്ന് പൂത്തു
ഖൽബിൽ കിനാക്കളും
നാളത്തെ രാവാണ്
ഇരുമെയ്യൊന്നായ് മയങ്ങുവാൻ
(ഇന്നല്ലോ.....)
മൈലാഞ്ചി ചോപ്പിൽ ചമഞ്ഞ്
നിൽക്കുന്ന പെണ്ണേ നീ
വെണ്ടക്ക പോലുള്ള
കൈവിരലിൽ വരച്ചില്ലേ?
(ഇന്നല്ലോ....)
Comments
Post a Comment