മൈലാഞ്ചി ചോപ്പിൽ
ചമഞ്ഞ് നിൽക്കുന്ന പെണ്ണേ നീ
വെണ്ടക്ക പോലുള്ള
കൈവിരലിൽ വരച്ചല്ലേ?
(മൈലാഞ്ചി ചോപ്പിൽ,.......)
വല്ലാത്ത സന്തോഷം
ഖൽബിൽ മദ്ദളം കൊട്ടുന്നു
ശൗഖക്കടലിന്ന് വരനെ
കാത്ത് തുടിക്കുന്നു
(മൈലാഞ്ചി.....)
മൈലാഞ്ചി രാവിലെ
പൂരമാണിന്നീ വീട്ടില്
കല്യാണ പൂരത്താൽ
നിക്കാഹിന്ന് മറക്കല്ലേ
(മൈലാഞ്ചി....)
വരുമല്ലൊ മാരനും
നിന്നെ തേടി നിൻ ചാരത്ത്
പുഞ്ചിരിയാലെ നീ
ചീരണി വെച്ച് വിളമ്പണേ
(മൈലാഞ്ചി......)
Comments
Post a Comment