പയ്യെ പറയട്ടെ
നമ്മുടെ നാട്ടിലെ
കല്ല്യാണ നാളിലെ
പേക്കൂത്തുകൾ-നന്നായ്
വാഴ്ത്തുന്നൂ പെണ്ണിനെ
സംഗീതത്താൽ
(പയ്യെ പ.....)
പാടുവാനാളുണ്ട്
വാദ്യക്കാർ കൂടെയും
ആടുവാൻ കെട്ട്യൊളും
കുട്ടികളും -നന്നായ്
താളത്താലാമോദം
പൂണ്ടവരും
(പയ്യെ പ....)
പതിനാലാം രാവെന്നും
തേൻ പ്രഭയാണെന്നും
തുമ്പപ്പൂ പല്ലുള്ള
തേൻ കനിയെന്നും-പാടി
പാടി പുകഴ്ത്തിയെ
പാട്ടുകാരും
(പയ്യെ പറ.....)
പിറ്റേന്ന് രാവിലെ
സുബഹിക്കുണർന്നില്ല
കൽബിന്റെ സംസ്കാരം
എന്നോർത്തില്ല-ആരും
ള്വുഹ്റിന്ന് കല്യാണത്തിൻ
തിരക്കും
(പയ്യെ പ......)
Comments
Post a Comment