നബി(സ്വ:അ)പറഞ്ഞതായി അബ്ബാസ്(റ:അ)നിവേദനം ചെയ്തു. വിവാഹ ബന്ധം നിഷിദ്ധമായ ആരെങ്കിലും കൂടെയില്ലാതെ ഒരു സ്ത്രീയും അന്യ പുരുഷന്റെ കൂടെ തനിച്ചാവാൻ പാടില്ല. അപ്പോൾ ഒരാൾ പറയുകയുണ്ടായി. പ്രവാചകരെ എന്റെ ഭാര്യ ഹജ്ജിനു പുറപ്പെട്ടിട്ടുണ്ട്, ഞാനാണെങ്കിൽ ഒരു യുദ്ധത്തിനു പോകാൻ പേരു നൽകിയിട്ടുമുണ്ട്. എന്താണ് ചെയ്യേണ്ടത്?നബി പറഞ്ഞു. നീ പുറപ്പെട്ട് നിന്റെ ഭാര്യയുടെ കൂടെ ഹജ്ജ് ചെയ്യുക.
,,,,,,,,,,,,,,,,,,,,
നബി(സ്വ:അ)പറഞ്ഞതായി ഇബ്നു അബ്ബാസ്(റ:അ)നിവേദനം ചെയ്തു. ഹജ്ജ് നിർബ്ബന്ധമായാൽ ധൃതിയിൽഅത് ചെയ്യട്ടെ, കാരണം ഹജ്ജ് ചെയ്യാൻ കഴിയാത്ത വിധം രോഗമോ മറ്റ് അത്യാവശ്യങ്ങളോ വരികയോ യാത്രാ സൗകര്യം നഷ്ടപ്പെടുകയോ ചെയ്തേക്കാം.
Comments
Post a Comment