ഓരോ ഉംറയും അടുത്ത ഉംറവരെയുൾള തെറ്റുകൾക്ക് പരിഹാരമാണ്. പുണ്യമായ ഹജ്ജിന്ന് സ്വർഗ്ഗമൽല്ലാതെ മറ്റൊരു പ്രതിഫലവുമിൽല. ഹജ്ജും ഉംറയും കൂടെ കൂടെ ചെയ്താൽ അവ മനുഷ്യനെ ദാരിദ്ര്യത്തിൽ നിൻനും തിന്മകളിൽ നിൻനും ശുദ്ധീകരിക്കുന്നതുമാണ്.
അൽല്വാഹുവിന്റെ പ്രീതിയുദ്ദേശിച്ച് ആരെങ്കിലും ഹജ്ജ് ചെയ്യുകയും അതിനിടയിൽ അശ്ലീല വാക്കുകളിൽ നിന്നും അധർമ്മങ്ങളിൽ നിന്നും വിട്ടുനില്ക്കുകയും ചെയ്താൽ അയാൾ തിരിച്ചു വരുന്നത് വരെ നവജാതു ശിശുവിനെപ്പോലെപാപവിമുക്തനായിരിക്കും.അൽല്വാഹുവിന്റെ മാർഗ്ഗത്തിൽ യുദ്ധം ചെയ്യുന്നവരും ഹജ്ജും ഉംറയും നിർവ്വഹിക്കാൻ പുറപ്പെട്ടവരും അല്ല്വാഹുവിന്റെ അഥിതികളാകുൻനു. അവർ അല്ല്വാഹുവിന്റെ വിളിക്കുത്തരം നൽകിയവരാണ്. ആയതിനാൽ അല്ല്വാഹു അവരുടെ പ്രാർത്ഥനക്കുത്തരം നൽകുന്നതുമാണ്.
ജീവിതകാലത്ത് ഒരു പ്രാവശ്യം ഹജ്ജും ഉംറയും നിർവ്വഹിക്കൽ പ്രായ പൂർത്തിയും ബുദ്ധിയും സാമ്പത്തികവും ശാരീരികവുമായി ശേഷിയുള്ള എല്ലാ സ്വതന്ത്രരായ മുസ്ലിം സ്ത്രീ പുരുഷന്മാർക്കുംനിർബ്ബന്ധമാണ്.
ഒരിക്കൽ നബി(സ്വ)പ്രസംഗ വേളയിൽ സദസ്സ്യരോട് പറഞ്ഞു.ജനങ്ങളേ, അല്ല്വാഹു നിങ്ങളുടെ മേൽ ഹജ്ജ് നിർബ്ബന്ധമാക്കിയിരിക്കുന്നു. ആയതിനാൽ നിങ്ങൾ ഹജ്ജ് ചെയ്യുക. അപ്പോൾ സദസ്സ്യരിൽ നിന്നൊരാൾ ചോദിച്ചു.
"എല്ലാവർഷവും ഹജ്ജ് നിർബ്ബന്ധമുണ്ടോ?"
മറുപടി പറയാതെ അവിടുന്ന് പറഞ്ഞിരുന്ന കാര്യം മൂന്ന് പ്രാവശ്യം ആവർത്തിച്ചു. പിന്നീട് പറഞ്ഞു.
"ഞാൻ നിങ്ങളെ വിടുന്ന വിഷയത്തിൽ നിങ്ങളെന്നേയും വിട്ടേക്കുക. നിങ്ങൾക്ക് മുമ്പുണ്ടായിരുന്ന സമൂഹങ്ങളുടെ നാശഹേതുഅവരുടെ അധികരിച്ച ചോദ്യങ്ങളും അവരുടെ പ്രവാചകന്മാരോടുള്ള ഭിന്നതയുമായിരുന്നു.
Comments
Post a Comment