ഞാനൊരു ബാലനായുള്ളൊരു
പ്രായത്തിൽ
എന്റെ പിതാവെന്നെ
വേർപിരിഞ്ഞു.
ഞാനെന്റ മുറ്റത്ത്
ഓടിക്കളിക്കുമ്പോൾ
വന്നൊരു വാർത്ത
മരണവാർത്ത.
എന്നുടെ മാതാവും
സോദരിമാരെല്ലാം
ദു:ഖ ഭാരത്താൽ
നിലവിളിച്ചു.
ഞാനുമറിഞ്ഞന്ന്
എന്റുപ്പ പോയെന്ന്
മടക്കമില്ലാത്ത
യാത്രയെന്ന്.
ഞാൻ കരഞ്ഞില്ലന്ന്
ദു:ഖ മുണ്ടെങ്കിലും
മൗനമായെല്ലാം
കൺപാർത്തു നിന്നു.
കൂട്ടുകുടുമ്പക്കാർ
അയൽപക്ക വാസികൾ
തിങ്ങിനിറഞ്ഞെന്റെ
അങ്കണത്തിൽ.
ദു:ഖ ഭാരത്താലെ
മൗനമായ് നിൽക്കുമ്പോൾ
ഒന്നുമറിയാതെൻ
കുഞ്ഞനിയൻ.
വാ എന്റെ ഇക്കാക്കാ
നമ്മൾ കളിക്കുവാ
കണ്ണൻ ചിരട്ടയെ
ചട്ടിയാക്കാം.
ഞാനില്ലനിയാ
കളിക്കാനീ നേരത്ത്
ബാപ്പാന്റെ മയ്യിത്ത്
ഇപ്പ വരും.
ബാപ്പാന്റ മയ്യിത്തോ
എന്താണീ കേൾക്കുന്നേ
ബാപ്പാക്ക് ഞാനൊരു
ഉമ്മ നൽകും.
അനിയന്റെ വാക്കുകൾ
കേട്ടപ്പോഴെല്ലാരും
കണ്ണുനീർ വാർത്തു
കവിളിലൂടെ.
Comments
Post a Comment