Skip to main content

മഹല്ല് കമ്മിറ്റിയുടെ കൈകളാൽ, ഞാൻ ക്രൂശിക്കപ്പെട്ടു!

  സമയം രാവിലെ പതിനൊന്ന് മണി, ഓട്ടപ്പടവ് മഹല്ലിലെ വരിസംഖ്യ സ്വരൂപിക്കുന്ന, അലവി ഉസ്താദ് എന്നെ സമീപിച്ചു കൊണ്ട് പറഞ്ഞു.
 "നിങ്ങൾ ഏതാനും മാസത്തെ വരിസംഖ്യ തരാനുണ്ടെന്ന്".
ഞാൻ മഹല്ല് കമ്മറ്റിക്ക്  കൊടുക്കുന്ന വരിസംഖ്യക്ക് പകരമായി കമ്മിറ്റി എനിക്ക് തരുന്ന രശീതിയിൽ സീൽ പതിക്കുന്നില്ലെന്ന പരാതി ഞാനുന്നയിച്ചിരുന്നു.സീൽ പതിച്ചു തരാൻ ആദ്യമവർ വിസമ്മതിച്ചിരുന്നെങ്കിലും , പിന്നീട് സീൽ പതിച്ചു തരാമെന്നവർ സമ്മതിക്കുകയും ചെയ്തപ്പോൾ,
രണ്ട് ദിവസം കൊണ്ട് കുടിശ്ശിക  തന്ന്  തീർക്കാമെന്ന് ഞാൻ സമ്മതിക്കുകയും  ചെയ്തു.
തുടർന്ന് അലവി ഉസ്താദിനോട് ഞാൻ പറഞ്ഞു.
"അലവി ഉസ്താദേ,
 എനിക്കിപ്പോൾ ജോലിയില്ല". മാസത്തിൽ ഇരുന്നൂറ് രൂപ വരിസംഖ്യയും, രണ്ട് മാസത്തിലൊരിക്കൽ ഉസ്താദ് മാരുടെ ഭക്ഷണത്തിന്റ പണം അഞ്ഞൂറ് രൂപയും തരണ്ടെ? ശരാശരി മാസത്തിൽ നാനൂറ്റി അൻപത് രൂപയല്ലേ ഞാൻ തരേണ്ടത്? തൊഴിൽ രഹിതനെന്ന നിലക്ക് ഭക്ഷണത്തിന്റെ പണമെനിക്ക് കമ്മറ്റി ഇളവ് ചെയ്ത് തരുമോ?".
ഇത്രയും പറഞ്ഞപ്പോൾ അലവി ഉസ്താദെന്നോട് പറഞ്ഞു.
"നിങ്ങൾ കമ്മിറ്റിക്കൊരു അപേക്ഷ കൊടുക്ക്.ഇളവ് ചെയ്ത് തരാൻ സാദ്ധ്യതയുണ്ട്".
ഞാനങ്ങിനെ കമ്മറ്റിക്കൊരു അപേക്ഷ കൊടുത്തു.ഒരുമാസത്തിനു ശേഷം വൈകുന്നേരം ഞാൻ ഓട്ടപ്പടവിലൂടെ പോകുമ്പോൾ മഹല്ല് സെക്രട്ടരി റഹീം ഹാജി സ്കൂട്ടി നിർത്താൻ വേണ്ടി കൈനീട്ടി.ഞാൻ സ്കൂട്ടി നിർത്തിയപ്പോൾ അയാളെനിക്ക് കവറിലിട്ട് ഒട്ടിച്ചൊരെഴുത്ത് തന്നു.ഞാൻ വീട്ടിൽ പോയി കവർ പൊട്ടിച്ച് അതിലുള്ള എഴുത്ത് നിവർത്തി വായാച്ചപ്പോൾ  ഉള്ളടക്കമിങ്ങനെ.
          "നിങ്ങൾ കമ്മിറ്റിക്ക് മുമ്പാകെ സമർപ്പിച്ച ഹരജി,കമ്മറ്റി യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനമെടുത്തു.ഈ മഹല്ലിൽ കുടിയായി പരിഗണിക്കണമെങ്കിൽ വരിസംഖ്യയായി മാസത്തിൽ ഇരുന്നൂറ് രൂപയും, ഉസ്താദ് മാരുടെ ഭക്ഷണത്തിന്റ ചിലവിലേക്ക് രണ്ട് മാസത്തിലൊരിക്കൽ അഞ്ഞൂറ് രൂപയും തരൽ നിർബ്ബന്ധമാണ്.ആയതിനാൽ ഇവ രണ്ടിലൊന്ന് ഇളവ് ചെയ്ത് തരണമെന്ന് അപേക്ഷിച്ചതിനാൽ നിങ്ങളെ ഈ മഹല്ലിൽ കുടിയായി പരിഘണിക്കുന്നതല്ല".
      ഇങ്ങനെ മഹല്ലിൽ നിന്ന് ഭ്രഷ്ട് കല്പിക്കാൻ ഞാനെന്ത് തെറ്റാണ് ചെയ്തത്?കമ്മറ്റിയിൽ നിന്ന് ഇളവനുവധിച്ച് കിട്ടാൻ ഞാൻ അപേക്ഷിച്ചതാണോ മഹല്ലിൽ നിന്നെന്നെ പുറത്താക്കാനുള്ള കാരണം? ഞാനെന്റെ പ്രാരാബ്ധം അവരെ ബോധിപ്പിച്ച്  മഹല്ലിന് കൊടുക്കാനുള്ള സാമ്പത്തിക ബാധ്യതയിൽ ഇളവനുവദിച്ചു തരണമെന്നപേക്ഷിച്ചതിന്റെ പേരിലല്ലേ അവരെന്നെ മഹല്ലിൽ നിന്നുംപുറത്താക്കിയത്?.
അവരെന്തിനാണെന്നോടിങ്ങനെ ചെയ്തത്?.
  മഹല്ലെന്നാൽ ഇസ്ലാമിന്റ പേരിലുള്ളൊരു കൂട്ടായ്മയാണ്.ഈ കൂട്ടായ്മയിൽ ഇസ്‌ലാമിന്റെ താല്പര്യങ്ങൾക്ക് നിരക്കാത്ത സമീപനം, വ്യക്തികളോടോ,പ്രശ്നങ്ങളോടോ സ്വീകരിക്കാൻ പാടുണ്ടോ?എനിക്കെതിരിൽ അച്ചടക്ക നടപടിയാണ് സ്വീകരിച്ചതെങ്കിൽ ഞാനെന്ത് അച്ചടക്ക ലങ്കനമാണ് നടത്തിയതെന്നവർ  ഉന്നയിക്കട്ടെ.
       നമ്മുടെ മഹല്ല് ഭരിക്കുന്നത്, നമ്മുടെയിടയിൽജനിച്ചുവളർന്നവരാണ്.അല്ലാതെ ഏതെങ്കിലും വിദേശക്തികളല്ല.അവർ മഹല്ല് നിവാസികളോട് ചെയ്യുന്ന ക്രൂരത ഒരു നിലക്കും മാപ്പർഹിക്കുന്നതുമല്ല.
     നൂറ് വർഷക്കാലം ഇന്ത്യ ഭരിച്ച ബ്രിട്ടീഷുകാർ കച്ചവട താൽപര്യത്തോടെയാണിവിടം കടന്നുകൂടിയത്.അവർ നമ്മോട് ചെയ്ത ക്രൂരത സഹിക്കാവുന്നതിലപ്പുറമാണെങ്കിലും, അവരെ നാമിവിടെ ക്ഷണിച്ചു വരുത്തിയതോ, അവർ നമ്മുടെ ഗുണകാംഷികളോ ആയിരുന്നില്ല.
     എന്നാൽ മഹല്ല് കമ്മിറ്റിയെ, മഹല്ല് നിവാസികൾ ഇസ്ലാമിക താല്പര്യത്തിന്റെ പേരിൽ തെരഞ്ഞെടുത്തവരാണ്.സമസ്തയുടെ മസ്ജിദുകളിൽ നിന്ന് നിത്യവും മഗ്റിബിന്റെ ശേഷമൊരു കാര്യം പ്രാർത്ഥിക്കാറുണ്ട്."അല്ലാഹുവേ ഞങ്ങളോട് കരുണയില്ലാത്തവർക്ക്,ഞങ്ങളുടെ മേൽ നീ ആധിപത്യം നൽകരുതേ".ഓട്ടപ്പടവ് മഹല്ല് ഭരിക്കുന്നത് വിദേശികളായ ബ്രിട്ടീഷുകാരല്ല,പ്രസ്തുത മഹല്ലിൽ ജനിച്ചുവളർന്ന ഇമ്മിണി വല്ല്യോരാണ്.അവരുടെ താല്പര്യം മഹല്ല് നിവാസികളുടെ ഗുണകാംക്ഷയായിരിക്കണം. എന്നിട്ടിവരെന്താണിങ്ങനെ കരുണയില്ലാത്തവരായത്?
      ക്രൂരന്മാരായ മഹല്ല് കമ്മറ്റിക്കാർ ഒരു കാര്യം തിരിച്ചറിയണം.ഇപ്പോൾ കാലം മാറിയിരിക്കുന്നു.ആദ്യകാലങ്ങളിൽ ഒരുമഹല്ലിലെ നികാഹ് നടത്തണമെങ്കിൽ മഹല്ല് ഇടപെടണമായിരുന്നു.എന്നാൽ ഇന്നങ്ങിനെയല്ല.വരന്റെയും, വധുവിന്റെയും കുടുംബക്കാർ ഒത്തുകൂടി വധുവിന്റെ രക്ഷിതാവ് നികാഹ് ചെയ്ത് കൊടുത്ത് പഞ്ചായത്തിൽ റജിസ്റ്റർ ചെയ്താൽ മതി.ഇസ്ലാമിൽ സാധാരണ നിക്കാഹിന്ന് 'ഖാദി'യുടെ ആവശ്യവുമില്ല.
എനിയൊരാൾ മരിച്ചാൽ ഖബറടക്കാൻ മരിച്ച  മഹല്ലിൽ താമസിച്ച ആളാണെങ്കിൽ ആ മഹല്ലിൽ തന്നെ ഖബറടക്കണമെന്ന് ഹൈക്കോടതിയുടെ വിധിയുമുണ്ട്.
    ഒരു മഹല്ല് നിവാസി മഹല്ലിൽ അംഗമാകുന്നത് മാതാപിതാക്കളുടെ അനന്തരാവകാശമായിട്ടോ,മറ്റാരുടേയെങ്കിലും ഔദാര്യമായിട്ടോ അല്ല.പ്രായപൂർത്തിയാകുമ്പോൾ മഹല്ലിന് വരിസംഖ്യ നൽകിയും,  താൻ അദ്ധ്വാനിച്ചുണ്ടാക്കിയ സമ്പത്ത് ദാനം ചെയ്തും,സംഭാവന ചെയ്തുകൊണ്ടുമാണ്.ഇങ്ങിനെയുള്ളൊരു വ്യക്തിയെ തലങ്ങും വിലങ്ങും ചിന്തിക്കാതെ മഹല്ലിൽ നിന്ന് പുറത്താക്കുകയെന്നാൽ പൈശാചികമാണ്.
     




     

Comments

Popular posts from this blog

പകൽക്കിനാവ് പൂവണിഞ്ഞപ്പോൾ(കഥ)

അഫ്രീദ് അഹമ്മദ് ആചെമ്മൺനിരത്തിലൂടെ അലക്ഷ്യമായിനടന്നു.അതിനിടയിൽ നിരത്തിന്റെ   വലതു ഭാഗത്ത് പച്ചപുതച്ച വിശാലമായ കുന്നിൻ താഴ്‌വര. പറഞ്ഞുകേൾക്കാറുള്ള ചെമ്പൻ കുന്ന് താഴ്‌വരയാണിതെന്നവന് മനസ്സിലായി.തണൽവിരിച്ച് തലയുയർത്തി നിൽക്കുന്ന മാമരങ്ങൾ.തഴ്വരയെ പച്ചപുതപ്പിച്ച പുൽമേടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റയടിപ്പാതയിലൂടെ അവൻ  നടത്തം തുടർന്നു.            കാറ്റിലാടി ഉലഞ്ഞു നിൽക്കുന്ന, കൊമ്പുകളിൽ ഊഞ്ഞാലാടക്കളിക്കുന്ന മൂത്തുപഴുത്തുപാകമായ കശുമാങ്ങ കണ്ടപ്പോൾ, അവൻ കശുമാവിൻ ചുവട്ടിൽ ചെന്നു. ഏതാനും കശുമാങ്ങ പറിച്ചു തിന്നു കൊണ്ടവൻ വീണ്ടും നടത്തം തുടർന്നു.ഏറെ ദൂരം നടന്നപ്പോൾ അകലെയൊരു താറിട്ട നിരത്തിലൂടെ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പായുന്നതവൻ കണ്ടു.താൻ ഒറ്റപ്പെട്ട താഴ്‌വരയിൽ നിന്ന് ആൾവാസമുള്ള കവലയിലെത്താറായെന്നവന് മനസ്സിലായി.വല്ലാതെ വിശക്കുന്നു. തിന്നാനെന്തെങ്കിലും കിട്ടിയെങ്കിലെന്നവനാഗ്രഹിച്ചു. അവൻ നടന്നുനടന്നു  താറിട്ട  റോഡിലെത്തി.റോഡിൽ കയറി വലതു വശത്തേക്കു തിരിഞ്ഞു നടന്നു. അവനാകെ  തളർന്നു.ഏറെദൂരം പിന്നിട്ടപ്പോൾ റോഡിന്റെ ഇടതുവശത്തൊരു പച്ചക്കറിക്കട.പലതരം പച്ചക്കറികൾ.ഒരു കുട്ടനിറയെ പഴുത്ത് പാകമായ ത

നാണിയമ്മയുടെ മകൻ(കഥ)

കുട്ടൻ 🏫 സ്കൂളിൽ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലം, അവന്റെ ക്ലാസദ്ധ്യാപകനായ വാറുണ്ണി  മാഷ്  കണുമ്പോഴെല്ലാം പറയും,"മോനേ നിനക്ക് പിത്തമുണ്ട്.നിന്റെ അച്ഛനോട് ഒരു വൈദ്യനെ കാണിച്ച് മരുന്ന് വാങ്ങി തരാൻ  പറയണം". അക്കാര്യം കുട്ടൻ വീട്ടിൽ പോയാൽ വള്ളി പുള്ളി വിടാതെ വീട്ടിലുള്ളവരോട് പറയും.വീട്ടിലുള്ളവർ അത് കേൾക്കുമ്പോൾ ഭാവവ്യത്യാസമില്ലാതെ,നിർവികാരതയോടെ "ങാ "എന്ന് പറയും.കുട്ടന്റെ വീട്ടുകാർ വാറുണ്ണി മാഷിന്റെ ഉപദേശം ഗൗരവത്തിലെടുത്തിട്ടില്ലെന്ന് കുട്ടന് മനസ്സിലായി.സമാനതകളില്ലാത്തനിഷ്ക്രിയത്വം.എന്നിരുന്നാലും  വീട്ടുകാർ തന്റെ കാര്യത്തിൽ താല്പര്യം കാണിക്കുന്നില്ലെന്ന പരാതി കുട്ടന് ഉണ്ടായിരുന്നിന്നില്ല. തന്റെ  വീട്ടുകാർക്ക് വാറുണ്ണി മാഷ് പറഞ്ഞതിന്റ ഗൗരവം മനസ്സിലാകാത്തത് കൊണ്ടോ, അതോ തന്നെ ചികിത്സിക്കാൻ   അച്ഛന്റെ കൈയിൽ പണമില്ലാത്തത് കൊണ്ടോ? എന്ത് കൊണ്ടാണെന്ന് കുട്ടന് മനസ്സിലായിട്ടില്ല.കുട്ടന്റെ വീട്ടുകാർ നിഷ്ക്രിയമായാണ് വാറുണ്ണി മാസ്റ്റരുടെ മുന്നറിയിപ്പിനോട് പ്രതികരിച്ചത്.           കുട്ടൻ ഭക്ഷണം കഴിക്കുന്ന കാര്യത്തിലും തന്റെ സഹപാഠികളുടെ കൂടെ ഓടിച്ചാടിക്കളിക്കുന്ന കാര്യത്തിലും  ശരാശരി

കുട്ടിക്കാലം മുതൽ പ്രവാചകത്വം വരെ

കൃസ്താബ്ധം 571എപ്രിൽ 21, റബീഉൽ അവ്വൽ പന്ത്രണ്ട് തിന്കളാഴ്ച രാവ് പ്രഭാതത്തോട ടുത്ത സമയം,ഖുറൈശീ ഗോത്രത്തിലെ അബ്ദുൽ മുത്തലിബിന്റെ മകൻ അബ്ദുല്ല്വാ യുടെ മകനായി,ബനൂസഹ്റ ഗോത്രത്തിലെ വഹബിന്റെ മകൾ ആമിനാ ബീവി ഒരാൺ കുഞ്ഞിനെ പ്രസവിച്ചു.കുഞ്ഞ് ജനിക്കുന്നതിന്റെ ഏഴുമാസങ്ങൾക്ക് മുമ്പാണ് പിതാവ് അബ്ദുല്ല  മരണപ്പെട്ടത്.ജനന  വാർത്തയറിഞ്ഞ പിതാമഹൻ അബ്ദുൽ മുത്തലിബ് തന്റെ മരണമടഞ്ഞ മകന്റെ കുഞ്ഞ് പിറന്നു എന്നറിഞ്ഞപ്പോൾ സന്തോഷവാനായി.അദ്ദേഹം കുഞ്ഞിനെ പരിശുദ്ധ കഹ്ബയിൽ കൊണ്ട് പോയി അല്ല്വാഹുവിനെ സ്തുതിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.ഏഴാം ദിവസം അഖീഖ അറുത്തു.ഖുറൈശികളെ ക്ഷണിച്ചു സദ്യ നൽകി.കുഞ്ഞിന് മുഹമ്മദ് എന്ന് പേർ വിളിച്ചു.                   ഇബ്രാഹിം നബിയും മകൻ ഇസ്മാഈൽ നബിയും മാതാവ് ഹാജറ ബീവിയുമായിരുന്നു മക്കയിലെ ആദ്യ താമസക്കാർ.സംസം ജലം ഉറവയെടുത്തതോടെ ജുർഹൂം ഗോത്രക്കാർ മക്കയിൽ വന്നു താമസമാക്കി.ജുർഹൂം ഗോത്രത്തിൽ നിന്ന് ഇസ്മാഈൽ നബി(അ) വിവാഹം കഴിച്ചു.ഈ വംശ പരമ്പരയിൽ പെട്ട അദ്നാൻ മുഹമ്മദ് നബിയു(സ്വ)യുടെ ഇരുപതാമത്തെ പിതാമഹനാണ്.നബി(സ്വ)പറഞ്ഞു.ഇബ്റാഹീം നബിയുടെ മക്കളിൽ നിന്ന് അല്ല്വാഹു ഇസ്മാഈൽ (അ)നെ തെരഞ്ഞെടുത്തു.ഇസ്മാഈൽ ന