Skip to main content

ഓർമയിലെ ശേഷിപ്പുകൾ.( കഥ)

ഞാൻ മുയിപ്പോത്ത് മാപ്പിള യു.പി.സ്കൂളിൽ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലം. എന്റെ ക്ലാസദ്ധ്യാപകനായ കോച്ചേരി അമ്മത് മാഷ് എന്നെ കാണുമ്പോഴെല്ലാം പറയും.
"മോനെ, ഇന്ക്ക് പിത്തമുണ്ട്.ഇന്റുപ്പാനോടൊരു വൈദ്യനെ കണിച്ചി മരുന്ന് വാങ്ങിത്തരാൻ  പറയണം".
അക്കാര്യം ഞാൻ  വള്ളി പുള്ളി വിടാതെ വീട്ടിലുള്ളവരോട് പറയും.വീട്ടിലുള്ളവർ അത് കേൾക്കുമ്പോൾ നിർവികാരതയോടെ "ങാ" എന്ന് പറയും.അവർ എന്റെ ആരോഗ്യ പ്രശ്നത്തിൽ ഒന്നും ചെയ്തില്ല. അമ്മത് മാസ്റ്റരുടെ മുന്നറിയിപ്പ് ഗൗരവത്തിലെടുത്തില്ലെന്ന് എനിക്ക്  ബോദ്ധ്യമായി.പക്ഷേ.....എനിക്കതിൽ ആവലാതിയോ വേവലാതിയോ ഉണ്ടായില്ല.എനിക്കും ഒരു നിർവികാരത.ഏതു പോലെയെന്നാൽ മിഠായി വേണമെന്നാവശ്യപ്പെട്ടിട്ട് കിട്ടിയില്ലെങ്കിൽ വാശി പിടിച്ച് കുട്ടികൾ കരയാറില്ലേ? അത് പോലെ.എന്നെ വൈദ്യനെ കാണിച്ച് മരുന്ന് വാങ്ങി തരണമെന്ന വാശി ഞാൻ കൈ കൊണ്ടില്ല.എന്ത് കൊണ്ടാണ് അവരന്ന് എന്നെ ചികിത്സക്ക്  വിധേയമാക്കുന്ന കാര്യത്തിൽ അലംഭാവം കാട്ടിയത്?. ഇപ്പോഴും എനിക്കതിന്റെ ഉത്തരം കിട്ടിയിട്ടില്ല.എന്റെ രണ്ടാം ക്ലാസ്സ് പ്രായത്തിൽ  എനിക്കെന്ത് മനസ്സിലാവാനാണ്?
     കുഞ്ഞുനാളിൽ ഞാനെന്നല്ല ആർക്കാണ് സഗൗരവം ചിന്തിക്കാൻ കഴിയുക? പിൽക്കാലത്താണ് ഞാനിതിനെ പറ്റിയെല്ലാം ചിന്തിക്കുന്നതും ഓർക്കുന്നതും.അന്നു ഞാൻ സഹപാഠികളുടെ കൂടെ ഓടിച്ചാടി കളിക്കുന്നതും, ഭക്ഷണം കഴിക്കുന്നതും ശരാശരി നിലവാരത്തിലാണെന്നാണ് എന്റെ ഓർമ്മ.ഓർമ്മ ശരിയോ തെറ്റോ എന്നെനിക്കറിയില്ല.എന്നിരുന്നാലും ഒരു കാര്യം എനിക്ക് മനസ്സിലായിട്ടുണ്ട്.ഞാനെന്റെ സഹപാഠികളെ പോലെയായിരുന്നില്ല.മുന്നോട്ട് ചാടിയ വയർ,വിളറിയ കവിൾ തടങ്ങളും ചുണ്ടുകളും.കുഴിഞ്ഞ കണ്ണുകൾ,പ്രസന്നതയില്ലാത്ത ഭാവം.കരുവാളിച്ച ശരീരം. ഇതെല്ലാമായിരുന്നു എന്റെ അന്നത്തെ പ്രാകൃത രൂപം.
   എന്നാൽ  വീട്ടുകാർ എന്റെ എല്ലാ വിഷയത്തിലും ഇതു് പോലെ യായിരുന്നില്ല. ഓർമ്മകളുടെ പിന്നാമ്പുറത്തേക്ക് സഞ്ചരിച്ചപ്പോൾ അവരെന്നെ ചികിത്സിച്ചതിന്ന് ധാരാളം ഉദാഹരണങ്ങളുമുണ്ട്.അത്കൊണ്ടാണ് അമ്മത് മാസ്റ്റരുടെ മുന്നറിയിപ്പിനെ അവഗണിച്ചതെന്ത്  കൊണ്ടാണെന്ന ചോദ്യത്തിന് എനിക്കിന്നും ഉത്തരം കിട്ടാത്തത്.
     മാസങ്ങൾ പലത് കഴിഞ്ഞു.ഞാൻ മൂന്നാം ക്ലാസിലെത്തി.ഒരു ദിവസം എനിക്കൊരു പനിപിടിപെട്ടു.സാക്ഷാൽ പിത്തപ്പനി.പിത്തപ്പനിയാണതെന്ന് എനിക്കോ എന്റെ വീട്ടുകാർക്കോ മനസ്സിലായിരുന്നില്ല.ഒരു സാധാരണ പനി എന്നേ ഞങ്ങളെല്ലാവരും ധരിച്ചിരുന്നുള്ളൂ. പിത്തപ്പനിയായിരുന്നുവെന്ന് പിൽകാലത്താണ്  ഞാൻ വായിച്ചറിവിലൂടെയും കേട്ടറിവിലൂടെയും മനസ്സിലാക്കിയത്.പിത്തം അധികരിച്ചാൽ പനിക്കും.അതാണ് പിത്തപ്പനി.അന്ന് പാതിരാവിൽ ഞാനൊരു ദുസ്വപ്നം കണ്ട് ഭയന്നു.പിത്തം തലക്ക് കയറിയാൽ ദുസ്വപ്നം കാണുമെന്ന്  പഴമക്കാർ പറയുന്നത് പിൽകാലത്ത് കേട്ടറിഞ്ഞിട്ടുണ്ട്.എന്റെ വീട്ടുമുറ്റത്ത് ഒരു ആൾരൂപം  നിൽകുന്നു.അത്രതന്നെ.ആ രൂപത്തെ കണ്ടപ്പോൾ ഞാൻ വല്ലാതെയങ്ങ് ഭയന്നു.അതിലെന്താണിത്ര  പേടിക്കാൻ?ഒരാൾ രൂപമല്ലേ?.സ്വപ്നം കണ്ട ഞാൻ  വല്ലാതെ പേടിച്ചു നിലവിളിച്ചു.എല്ലാവരും ഞെട്ടിയുണർന്നു.ഉമ്മ തീപ്പെട്ടിയുരച്ച്  വിളക്ക് കത്തിച്ചു.ഉഗ്രഭയം കൊണ്ട് തുറിച്ച മിഴികളുമായി  എങ്ങോട്ടോ നോക്കി വെപ്രാളത്തിൽ എന്തെല്ലാമോ  പുലമ്പുകയാണ് ഞാൻ.എന്റെ മുഖവും വെപ്രാളവും കണ്ട വീട്ടുകാർക്കും ഭയം തോന്നി.അവരെന്നെ വിളിച്ചു."മോനേ ഇന്ക്കെന്ത് പറ്റി?".
ഞാൻ ഒന്നും അറിയുന്നില്ല.ഞാൻ ഉറക്കിൽ തന്നെയായിരുന്നു.അവരെന്റെ മുഖത്ത് വള്ളം തളിച്ചു. ഞാനുണർന്നു.എനിക്ക് പരിസരബോധം വന്നു.അപ്പോൾ ഞാൻ കാണുന്നത്  എന്റെ നേരെ മൂത്ത സഹോദരി നബീസച്ചാച്ച.അവളുടെ നേരെ മുത്ത സഹോദരൻ അബ്ദുള്ളക്കാക്ക,ഉമ്മ, ഇവരെല്ലാം  എന്ത് ചെയ്യണമെന്നറിയാതെ എന്റെ കട്ടിലിന്നരികെ നോക്കി നിൽക്കുകയാണ്.ഞാനും അബ്ദുള്ളക്കാക്കയും ഒന്നിച്ചൊരു കട്ടിലിലാണ് കിടന്നിരുന്നത്.അതിന്റെയടുത്ത് പത്തായം പോലെ വലിയൊരു പെട്ടിയുടെ മുകളിൽ ഉമ്മ.ബെഡ്ഡ്റൂമിൽ നബീസച്ചാച്ച.ഇത്രയും പേർ ആ കൊച്ചു കട്ടപ്പുരക്കുള്ളിൽ കിടന്നുറങ്ങുന്നതിനിടയിലാണ് എന്റെ ദുസ്വപ്നവും ബഹളവും വെപ്രാളവും.ഞെട്ടിയുണർന്നപ്പോൾ എനിക്കാശ്വാസമായി.പിന്നെഞാൻ സാധാരണ പോലെ ഉറങ്ങി.എല്ലാവരും വിധിയെഴുതി എനിക്ക് 😈 പിശാചിന്റെ ഉപദ്രവമാണെന്ന്.പിറ്റേ ദിവസം  ഒരു മന്ത്രവാദി മുസ്‌ല്യാരുടെ അടുത്ത് എന്നെ കൊണ്ട് പോയി.അയാൾ ഒരാഴ്ചത്തെ മന്ത്രവും ഏതല്ലാമോ ആയുർവേദ മരുന്നുകളുമെഴുതി.മന്ത്രവും മരുന്ന് സേവയും കഴിയുന്നതോടു കൂടി എന്റെ പൈശാചികോപദ്രപവും അനന്തര ഫലങ്ങളും തീരുമെന്നായിരുന്നു വിശ്വാസം.അന്നുമുതൽ എനിക്കെന്റെ വീട്ടിൽ ഒരു പ്രത്യേക  വേർതിരിവായിരുന്നു.ഞാനൊരു പൈശാചിക മാനസിക പ്രശ്നമുള്ള ആളാണന്നുള്ള വേർതിരിവ്.അക്കാര്യം അവരെന്നോട്പറയാതെപറയും.കോച്ചേരി അമ്മത് മാസ്റ്റരുടെ മുന്നറിയിപ്പ് അന്ന് പാലിച്ചിരുന്നുവെങ്കിൽ പിന്നീടെനിക്ക് ആ അനുഭവം ഉണ്ടാകുമായിരുന്നില്ല.
 സ്കൂളിൽ നാലാം തരം പാസ്സായതിന് ശേഷമാണ് ഞാൻ മുക്കം മുസ്‌ലിം യതീംഖാനയിൽ ചേരുന്നത്.അവിടെ നിന്ന് എനിക്ക് ഒരിക്കൽ പനിച്ചപ്പോൾ പണ്ടെത്തെപോലെ ദുസ്വപ്നവും ഭയവും ഉണ്ടായി.പിറ്റേ ദിവസം മുക്കം ഹെൽത്ത് സെന്ററിൽ പോയി ഡോക്ടറോട് പറഞ്ഞപ്പോൾ എനിക്കയാൾ 'ബി'കോംപ്ളക്സിന്റെ മഞ്ഞ നിറത്തിലുള്ള ഗുളികയാണ് തന്നത്.
അത് കഴിച്ചതോടെ എന്റെ മനസ്സിന്റെ വൈകല്യം നീങ്ങി.മനസ്സിന് നല്ല സന്തോഷവും ഉന്മേഷവും കിട്ടി.ശേഷം നാളുകളിൽ ഞാൻ മുക്കം ഹെൽത്ത് സെന്ററിൽ മറ്റെന്തെങ്കിലും ചികിത്സക്ക് വേണ്ടി പോയാൽ ഡോക്ടറെനിക്ക് 'ബി'കോംപ്ലക്സ് ടാബ്ലെറ്റ് എഴുതുമായിരുന്നു.നീണ്ട ഒൻപത് വർഷത്തെ യതീംഖാന ജീവിതത്തിന്നു ശേഷം ഞാൻ സ്വന്തം വീട്ടിൽ വന്നു.പിന്നെ ഞാൻ മദ്രസ്സാ അദ്ധ്യാപന മേഖലയിലാണ് ചേക്കേറിയത്.ഞാൻ നാദാപുരത്ത് കുയ്തേരി എന്ന സ്ഥലത്ത് മദ്രസ്സയിൽ ജോലിചെയ്യുമ്പോൾ,അവിടത്തെ പ്രധാനാദ്ധ്യാപകൻ ഉമറുൽ ഫാറൂഖ് എന്ന് പേരുള്ള ബാഖവീ ബിരുദ ധാരിയായിരുന്നു.
അദ്ദേഹവും ഞാനും പള്ളിയിൽ ഒന്നിച്ചാണ് രാത്രിയിൽ കിടന്നുറങ്ങുക.പാതിരാവായാൽ അയാൾ   ദുസ്വപ്നം കണ്ട് പേടിച്ച് നിലവിളിക്കും.ഉറങ്ങാൻ കിടക്കുമ്പോൾ നബിവചനത്തിൽ വന്ന പ്രാർത്ഥനകൾ ചൊല്ലിയാണ് അദ്ദേഹം കിടക്കുക.എന്നാലും അയാൾ ദുസ്വപ്നം കണ്ട് പേടിച്ച് നിലവിളിക്കും.ഒരു ദിവസം ഞാനയാളോട് പറഞ്ഞു.നിങ്ങളുടെ ദുസ്വപ്നം പൈശാചികമല്ല.പൈശാചികമാണെങ്കിൽ എന്നെയാണ് പിശാച് ബാധിക്കേണ്ടത്.കാരണം ഞാൻ ഒന്നും ചൊല്ലാതെയാണ് കിടന്നുറങ്ങുന്നത്.പിശാച് ബാധിക്കാൻ സാധ്യതയുള്ളത് എന്നെയല്ലേ?. അത് കൊണ്ട് നിങ്ങൾ നാളെ നാദാപുരം സർക്കാർ ആശുപത്രിയിൽ പോയി ഡോക്ടറെ കാണണം.ഡോക്ടർ നിങ്ങളുടെ രോഗലക്ഷണങ്ങൾക്കനുയോജ്യമായ മരുന്ന് തരും.
  അത് കഴിക്കുന്നതോടെ നിങ്ങളുടെ ദുസ്വപ്നം കണ്ടുള്ള ഭയത്തിന് പരിഹാരമാവും.പിറ്റേദിവസം തന്നെ അയാൾ നാദാപുരം ഹെൽത്ത് സെന്ററിൽ പോയി.അയാൾക്ക് ഡോക്ടർ 'ബി'കോംപ്ലക്സിന്റെ ഗുളികയാണ് വിധിച്ചത്.മുക്കം ഹെൽത്ത് സെന്ററിൽ നിന്ന് എനിക്ക് തന്ന അതേ ഗുളിക. അത് കഴിച്ചതോടെ അയാളുടെ ദുസ്വപ്നം കണ്ട് പേടിക്കൽ ഭേദമായി.
      എന്റെ ശൈശവ ദശയിൽ തന്നെ എനിക്ക് പിത്തരോഗമായിരുന്നു.അന്നെനിക്ക് മതിയായ ചികിത്സയോ പരിചരണമോ കിട്ടിയിരുന്നില്ല.രക്തക്കുറവും വിളർച്ചയും.പൊണ്ണത്തടിയും.ഇവയെല്ലാം ഒത്തുചേർന്ന ശാരീരിക ലക്ഷണങ്ങൾക്കാണ് പിത്തമെന്ന്  പൊതുജനങ്ങൾ  മനസ്സിലാക്കിയത്.വൈദ്യമതമെന്താണെന്നെനിക്കറിയില്ല.
    യതീംഖാനയിൽ ചേർന്ന് മൂന്നുമാസമായപ്പോൾ എന്റെ ശരീരമാസകലം നീര് വന്നു.ശരീരം വീങ്ങിത്തടിച്ചു.എന്നെ മുക്കം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ചികിത്സക്ക് വിദേയമാക്കി.ഒരുമാസത്തെ ചികിത്സക്ക് ശേഷം എന്റെ രോഗം ഭേദമായി.എന്നെ ബാധിച്ച പിത്തത്തിന്റെ അനന്തര ഫലമായാണ് ശരീരം മുഴുവനും നീര് വന്നതെന്നാണ് ഞാൻ വിശ്വസിക്കുന്നത്.എന്റെ നീരെല്ലാം പോയി രോഗം ഭേദമായതിന് ശേഷം യതീംഖാനയിലെ ഒരു മുതിർന്ന അന്തേയവാസി എന്നോട് പറഞ്ഞു.
"നിനക്ക് ദീർഘായുസ്സുണ്ട്."
അതെന്താണ് അങ്ങിനെ പറയാൻ?
ഞാൻ ചോദിച്ചു.
"നിനക്ക് നീര് ബാധിച്ചത് കണ്ടപ്പോൾ അത് ബേദമാകുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല.ഇതിന്റെ മുമ്പ് ഇവിടുന്നൊരു വിദ്യാർത്ഥി  നീര് ബാധിച്ച് മരണപ്പെട്ടിരുന്നു.കാഴ്ചക്ക് നിന്നെക്കാൾ സീര്യസ്സായി അവനെ തോന്നിയിരുന്നില്ല.കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ചികിത്സിച്ചിട്ടു പോലും അവന്റെ ജീവൻ രക്ഷിക്കാനായില്ല".
അവൻ പറഞ്ഞു നിർത്തി.ഇത്രയും 
കേട്ടപ്പോഴാണ് എനിക്കെന്റെ രോഗത്തിന്റെ ഗൗരവം  മനസ്സിലായത്.

   
    
              

.

Comments

Popular posts from this blog

പകൽക്കിനാവ് പൂവണിഞ്ഞപ്പോൾ(കഥ)

അഫ്രീദ് അഹമ്മദ് ആചെമ്മൺനിരത്തിലൂടെ അലക്ഷ്യമായിനടന്നു.അതിനിടയിൽ നിരത്തിന്റെ   വലതു ഭാഗത്ത് പച്ചപുതച്ച വിശാലമായ കുന്നിൻ താഴ്‌വര. പറഞ്ഞുകേൾക്കാറുള്ള ചെമ്പൻ കുന്ന് താഴ്‌വരയാണിതെന്നവന് മനസ്സിലായി.തണൽവിരിച്ച് തലയുയർത്തി നിൽക്കുന്ന മാമരങ്ങൾ.തഴ്വരയെ പച്ചപുതപ്പിച്ച പുൽമേടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റയടിപ്പാതയിലൂടെ അവൻ  നടത്തം തുടർന്നു.            കാറ്റിലാടി ഉലഞ്ഞു നിൽക്കുന്ന, കൊമ്പുകളിൽ ഊഞ്ഞാലാടക്കളിക്കുന്ന മൂത്തുപഴുത്തുപാകമായ കശുമാങ്ങ കണ്ടപ്പോൾ, അവൻ കശുമാവിൻ ചുവട്ടിൽ ചെന്നു. ഏതാനും കശുമാങ്ങ പറിച്ചു തിന്നു കൊണ്ടവൻ വീണ്ടും നടത്തം തുടർന്നു.ഏറെ ദൂരം നടന്നപ്പോൾ അകലെയൊരു താറിട്ട നിരത്തിലൂടെ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പായുന്നതവൻ കണ്ടു.താൻ ഒറ്റപ്പെട്ട താഴ്‌വരയിൽ നിന്ന് ആൾവാസമുള്ള കവലയിലെത്താറായെന്നവന് മനസ്സിലായി.വല്ലാതെ വിശക്കുന്നു. തിന്നാനെന്തെങ്കിലും കിട്ടിയെങ്കിലെന്നവനാഗ്രഹിച്ചു. അവൻ നടന്നുനടന്നു  താറിട്ട  റോഡിലെത്തി.റോഡിൽ കയറി വലതു വശത്തേക്കു തിരിഞ്ഞു നടന്നു. അവനാകെ  തളർന്നു.ഏറെദൂരം പിന്നിട്ടപ്പോൾ റോഡിന്റെ ഇടതുവശത്തൊരു പച്ചക്കറിക്കട.പലതരം പച്ചക്കറികൾ.ഒരു കുട്ടനിറയെ പഴുത്ത് പാകമായ ത

നാണിയമ്മയുടെ മകൻ(കഥ)

കുട്ടൻ 🏫 സ്കൂളിൽ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലം, അവന്റെ ക്ലാസദ്ധ്യാപകനായ വാറുണ്ണി  മാഷ്  കണുമ്പോഴെല്ലാം പറയും,"മോനേ നിനക്ക് പിത്തമുണ്ട്.നിന്റെ അച്ഛനോട് ഒരു വൈദ്യനെ കാണിച്ച് മരുന്ന് വാങ്ങി തരാൻ  പറയണം". അക്കാര്യം കുട്ടൻ വീട്ടിൽ പോയാൽ വള്ളി പുള്ളി വിടാതെ വീട്ടിലുള്ളവരോട് പറയും.വീട്ടിലുള്ളവർ അത് കേൾക്കുമ്പോൾ ഭാവവ്യത്യാസമില്ലാതെ,നിർവികാരതയോടെ "ങാ "എന്ന് പറയും.കുട്ടന്റെ വീട്ടുകാർ വാറുണ്ണി മാഷിന്റെ ഉപദേശം ഗൗരവത്തിലെടുത്തിട്ടില്ലെന്ന് കുട്ടന് മനസ്സിലായി.സമാനതകളില്ലാത്തനിഷ്ക്രിയത്വം.എന്നിരുന്നാലും  വീട്ടുകാർ തന്റെ കാര്യത്തിൽ താല്പര്യം കാണിക്കുന്നില്ലെന്ന പരാതി കുട്ടന് ഉണ്ടായിരുന്നിന്നില്ല. തന്റെ  വീട്ടുകാർക്ക് വാറുണ്ണി മാഷ് പറഞ്ഞതിന്റ ഗൗരവം മനസ്സിലാകാത്തത് കൊണ്ടോ, അതോ തന്നെ ചികിത്സിക്കാൻ   അച്ഛന്റെ കൈയിൽ പണമില്ലാത്തത് കൊണ്ടോ? എന്ത് കൊണ്ടാണെന്ന് കുട്ടന് മനസ്സിലായിട്ടില്ല.കുട്ടന്റെ വീട്ടുകാർ നിഷ്ക്രിയമായാണ് വാറുണ്ണി മാസ്റ്റരുടെ മുന്നറിയിപ്പിനോട് പ്രതികരിച്ചത്.           കുട്ടൻ ഭക്ഷണം കഴിക്കുന്ന കാര്യത്തിലും തന്റെ സഹപാഠികളുടെ കൂടെ ഓടിച്ചാടിക്കളിക്കുന്ന കാര്യത്തിലും  ശരാശരി

കുട്ടിക്കാലം മുതൽ പ്രവാചകത്വം വരെ

കൃസ്താബ്ധം 571എപ്രിൽ 21, റബീഉൽ അവ്വൽ പന്ത്രണ്ട് തിന്കളാഴ്ച രാവ് പ്രഭാതത്തോട ടുത്ത സമയം,ഖുറൈശീ ഗോത്രത്തിലെ അബ്ദുൽ മുത്തലിബിന്റെ മകൻ അബ്ദുല്ല്വാ യുടെ മകനായി,ബനൂസഹ്റ ഗോത്രത്തിലെ വഹബിന്റെ മകൾ ആമിനാ ബീവി ഒരാൺ കുഞ്ഞിനെ പ്രസവിച്ചു.കുഞ്ഞ് ജനിക്കുന്നതിന്റെ ഏഴുമാസങ്ങൾക്ക് മുമ്പാണ് പിതാവ് അബ്ദുല്ല  മരണപ്പെട്ടത്.ജനന  വാർത്തയറിഞ്ഞ പിതാമഹൻ അബ്ദുൽ മുത്തലിബ് തന്റെ മരണമടഞ്ഞ മകന്റെ കുഞ്ഞ് പിറന്നു എന്നറിഞ്ഞപ്പോൾ സന്തോഷവാനായി.അദ്ദേഹം കുഞ്ഞിനെ പരിശുദ്ധ കഹ്ബയിൽ കൊണ്ട് പോയി അല്ല്വാഹുവിനെ സ്തുതിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.ഏഴാം ദിവസം അഖീഖ അറുത്തു.ഖുറൈശികളെ ക്ഷണിച്ചു സദ്യ നൽകി.കുഞ്ഞിന് മുഹമ്മദ് എന്ന് പേർ വിളിച്ചു.                   ഇബ്രാഹിം നബിയും മകൻ ഇസ്മാഈൽ നബിയും മാതാവ് ഹാജറ ബീവിയുമായിരുന്നു മക്കയിലെ ആദ്യ താമസക്കാർ.സംസം ജലം ഉറവയെടുത്തതോടെ ജുർഹൂം ഗോത്രക്കാർ മക്കയിൽ വന്നു താമസമാക്കി.ജുർഹൂം ഗോത്രത്തിൽ നിന്ന് ഇസ്മാഈൽ നബി(അ) വിവാഹം കഴിച്ചു.ഈ വംശ പരമ്പരയിൽ പെട്ട അദ്നാൻ മുഹമ്മദ് നബിയു(സ്വ)യുടെ ഇരുപതാമത്തെ പിതാമഹനാണ്.നബി(സ്വ)പറഞ്ഞു.ഇബ്റാഹീം നബിയുടെ മക്കളിൽ നിന്ന് അല്ല്വാഹു ഇസ്മാഈൽ (അ)നെ തെരഞ്ഞെടുത്തു.ഇസ്മാഈൽ ന