ആകാശക്കാഴ്ചയും,
ആകാശ ഗംഗയും
ഇതിലേത്,കലയാണ്
കലയല്ല,സോദരാ?.
ആഴക്കടലിലെ
വർണ്ണ മത്സ്യങ്ങളും,
ആഴിയിൽ കാണുന്ന
സസ്യലതാതിയും,
കൗതുകം പൂക്കുന്ന
കലകളല്ലേ?.
പാറി പറക്കും ,
പൂമ്പാറ്റ കലയല്ലേ?
പൂ വാടിയിൽ പൂക്കൾ
കലയല്ലെ,
സോദരാ?.
കണ്ണിനും കാതിനും
ഇമ്പമേകുന്നത്
എല്ലാം കലയല്ലേ?
കലയിലല്ലേ?
പൈതങ്ങൾ തന്നുടെ
മോണകാട്ടിച്ചിരി,
നേരായ ചിരിയത്
കലയിലല്ലേ?
ചക്രവാളത്തിലെ
അസ്തമയ സൂര്യൻ,
കളിയല്ല കിളിയല്ല
കലയല്ലെ
സോദരാ?.
മധുര സ്വരവും,
നറു പുഞ്ചിരിയും
കുരുന്നിൻ കുസൃതിയും,
കലയല്ലെ
സോദരാ?.
എന്തെല്ലാമാണ് കലകൾ?കലയെ സംമ്പന്ധിച്ച് കവി എന്താണ് ഉദ്ദേശിച്ചത്?നാം വരക്കുന്ന ചിത്രങ്ങൾ മാത്രമാണോ കല?ഈ പ്രവഞ്ച സൃഷ്ടിപ്പിലും കലയില്ലേ?
ReplyDelete