അറിയുക അറിയുക കുട്ടികളേ,
നമ്മുടെ നബിയുടെ ചെറു ചരിതം,
റബീഉൽ അവ്വൽപന്ത്രണ്ടിൽ,
വുലിദഹു മക്ക മുകർറമയിൽ.
അബൂഹു അബ്ദുല്ലയുമാണേ,
ഉമ്മുഹു ആമിന എന്നവരും,
തിങ്കൾ റബീഇലുദിച്ചവരാം,
മുത്ത് മുഹമ്മദ് സ്വല്ലല്ല്വാഹ്.
അവരാണ് ഇഹപര വഴികാട്ടി,
ഖാതിമുൽ അമ്പിയ സ്വല്ലല്ല്വാഹ്,
സ്വല്ലല്ല്വാഹ് സ്വലവാതുല്ല്വാ,
ഫീ കുല്ലിയൗമിൻ യാ അല്ല്വാഹ്.
Comments
Post a Comment