ഖുർആനിനെ ഒരു ഗ്രന്ഥ രൂപത്തിലാക്കിയത് ഒന്നാം ഖലീഫ സ്വിദ്ധീഖ് (റ)വിന്റെ ഭരണ കാലത്താണ്.നബി(സ്വ)യുടെ കാലത്ത് ഖുർആൻ മുഴുവനും പലതിലുമായി എഴുതി വെച്ചിരുന്നു വെങ്കിലും അതൊരു ഗ്രന്ഥ രൂപത്തിലായിരുന്നില്ല.അദ്ധ്യായങ്ങൾ ക്രമീകരിച്ചിരുന്നുമില്ല.ഖുർആനിന് മുസ്ഹഫ് എന്ന പേര് നൽകിയതും ആദ്യമായി അത് ക്രോഡീചരിച്ചതും സ്വിദ്ധീഖ് (റ)തന്നെ.
സൈദുബ്നു സാബിത് (റ)പറയുന്നു.യമാമ യുദ്ധത്തിൽ കുറേ സ്വഹാബികൾ രക്തസാക്ഷികളായ ഘട്ടത്തിൽ സ്വിദ്ധീഖ് (റ) എന്റെ അടുത്തേക്ക് ഒരാളെ അയച്ചു.ഞാൻ ചെന്നപ്പോൾ ഉമർ (റ) അവിടെ ഇരിപ്പുണ്ട്.സ്വിദ്ധീഖ്(റ) എന്നോട് പറഞ്ഞു.ഇതാ ഉമർ (റ)എന്നെ സമീപിച്ചു പറയുന്നു. യമാമയിൽ അനേകം പേർ രക്തസാക്ഷികളായിരിക്കുന്നു.മുസൈലിമയോടു പൊരുതി ഖുർആൻ മന:പാഠമാക്കിയവർ പലരും രക്ത സാക്ഷികളായി.ഇനിയും ഇങ്ങനെ പലയിടങ്ങളിലും സംഭവിച്ചേക്കുമെന്ന് എനിക്ക് ആശങ്കയുണ്ട്.അങ്ങനെ വന്നാൽ ഖുർആൻ നമുക്ക് നഷ്ടമാകും.അത് കൊണ്ട് അതൊരു ഗ്രന്ഥരൂപത്തിലാക്കാൻ കല്പിക്കണം."
അപ്പോൾ സൈദുബ്നു സാബിത് (റ)ഉമർ (റ)വിനോട് ചോദിച്ചു.
"അതെങ്ങനെ, നബി (സ്വ) ചെയ്യാത്തത് നാം ചയ്യുകയോ?"
ഉമർ (റ)പറഞ്ഞു."അല്ല്വാഹുവാണേ, അത് നല്ല കാര്യം തന്നെയാണ്.ഉമർ(റ) സൈദുബ്നു സാബിത് (റ)വിനെ പ്രേരിപ്പിച്ചു കൊണ്ടേയിരുന്നു.ഒടുവിൽ സൈദുബ്നു സാബിത് ( റ)വിന് അത് നല്ല അഭിപ്രായമാണെന്ന് ബോധ്യപ്പെട്ടു.
സ്വിദ്ധീഖ് (റ) സൈദുബ്നു സാബിത് ( റ) വിനോട് പറഞ്ഞു.
"താങ്കളൊരു ബുദ്ധിമാനായ യുവാവാണ്.ആർക്കും താന്കളെപറ്റി തെറ്റിദ്ധാരണ തോന്നുകയില്ല.താന്കൾ നബി (സ്വ)യുടെ വഹ് യ്എഴുതിയിരുന്ന വ്യക്തിയുമാണ്.അതിനാൽ താന്കൾ ഖുർആൻ മുഴുവൻ പരിശോധിച്ച് ക്രോഡീകരിക്കുക.
അങ്ങിനെ സൈദുബ്നു സാബിത് (റ) ഖുർആൻ പരിശോധിക്കാൻ തുടങ്ങി.അദ്ദേഹത്തിന്റെ പക്കലുള്ളതും,മറ്റുള്ളവരുടെ പക്കലുള്ളതുമൊക്കെ പരിശോധിച്ചു ക്രോഡീകരിച്ചു.ഈത്ത മടലുകളിലും,കല്ലുകളിലും,ഹൃദയങ്ങളിലുമൊക്കെ അത് പരന്നു കിടക്കുകയായിരുന്നു.ഉമർ (റ) വിളംബരം ചെയ്തു.നബിയിൽ നിന്നു കിട്ടിയ ഖുർആനിൽ വല്ലതും കൈവശമുള്ളവർ ഇവിടെ കൊണ്ടു വരുവീൻ.അവരത് ഏടുകളിലും,പലകകളിലും,ഈത്തപ്പന മടലുകളിലുമെല്ലാമാണ് എഴുതി വെച്ചിരുന്നത്.സൈദുബ്നു സാബിത് ( റ) ഖുർആൻ മന:പ്പാഠമാക്കിയ വ്യക്തിയുമാണ്.നബി(സ്വ)യുടെ സന്നിധിയിൽ വെച്ചെഴുതിയതിൽ നിന്നു മാത്രമേ സൈദുബ്നു സാബിത് (റ)പകർത്തെടുത്തുള്ളൂ.ഹിജ്റ 25ആം വർഷമാണ് ഈ സംഭവമുണ്ടായത്.
Comments
Post a Comment