നബി(സ്വ) തങ്ങൾ പറഞ്ഞു.مَنْ كَانَ فِي شَأْنِ اَخِيهِ كَانَ اللَّهُ فِي شَاْنِهِവല്ലവനും തന്റെ സഹോദരന്റെ കാര്യത്തിൽ പരിശ്രമിച്ചാൽ പരിശ്രമിച്ചവന്റെ കാര്യത്തിൽ അല്ല്വാഹു പരിശ്രമിക്കുന്നതാണ്.
ഈ വചനം കാലിക പ്രസക്തവും ചിന്തിച്ചു പ്രവൃത്തിക്കുന്നവർക്ക് നല്ല ശുഭപ്രതീക്ഷ
ലഭിക്കുന്നതുമാണ്.മനുഷ്യൻ ഭൂമിയിൽ സമൂഹ ജീവിയായിട്ടാണ് സ്രൃഷ്ടിക്കപ്പെട്ടത്.അവന് സമൂഹത്തിൽ നിന്നകന്ന് ഒറ്റപ്പെട്ട് ജീവിക്കാൻ സാദ്ധ്യമല്ല.നമുക്ക് പ്രതിസന്ധികളുടെ വേലിയേറ്റമില്ലാതിരിക്കാനുള്ള ഒരു എളുപ്പ വഴിയുണ്ട്.അതാണ് പര സഹായം.ഈ സഹായം എങ്ങിനെയുമാവാം.ശ്രമദാനമാവാം, സാമ്പത്തിക സഹായമാവാം,സദുപദേശമാവാം.ഇങ്ങനെ നാം സഹജീവികൾക്ക് വേണ്ടി പരിശ്രമിക്കൽ തനിക്കു വേണ്ടി പരിശ്രമിക്കുന്നതിനേക്കാൽ എത്രയോ ഉത്തമമാണ്.അങ്ങിനെ ചെയ്താൽ വിചാരിക്കാതെ തന്നെ നമ്മുടെ കാര്യം അല്ലാഹു നിറവേറ്റി തരും.എല്ലാവർക്കും അന്യരുടെ കാര്യത്തിൽ പരിശ്രമിക്കാൻ കഴിയുമോ?. എല്ലാവർക്കും തന്റെ സഹോദരന്റെ കാര്യത്തിൽ ഉപദേശം കൊണ്ടോ, സമ്പത്ത് കൊണ്ടോ സഹായിക്കാൻ കഴിഞ്ഞെന്നു വരില്ല.എന്നാൽ തന്റെ സഹോദരന്റെ കാര്യത്തിൽ പ്രാർത്ഥന കൊണ്ട് സഹായിക്കാം.ആർക്കും ആരേയും പ്രാർത്ഥന കൊണ്ട് സഹായിക്കാം. തനിക്ക് അറിയാവുന്ന തന്റെ ഒരു സഹോദരന് കടമുണ്ട്.അത് വീട്ടാൻ അദ്ദേഹത്തിന് സാദ്ധ്യമല്ല.സാമ്പത്തിക സഹായം ചെയ്യാൻ തന്നെ കൊണ്ട് കഴിയുന്നുമില്ല.എന്നാൽ ആ സഹോദരന്റ കടം നീ വീട്ടികൊടുക്കണേ അല്ലാഹുവേ എന്ന് പ്രാർത്ഥിച്ചാൽ ആ സഹോദരന്റെയും ആ സഹോദരന്റെ കടം വീട്ടാൻ വേണ്ടി അല്ല്വാഹുവിനോട് പ്രാർത്ഥിച്ചവന്റേയും കടം അല്ല്വാഹു വീട്ടുന്നതാണ്.എനി ആ പ്രാർത്ഥിച്ചവന് കടമില്ലെന്കിൽ അത് പോലൊത്ത കടം ആ പ്രാർത്ഥിച്ചവന് ഉണ്ടാകുന്നതല്ല.സ്വന്തം കാര്യത്തിനു വേണ്ടി പ്രാർത്ഥിക്കുന്നതിനേക്കാൾ ഉത്തമം തന്റെ സഹോദരന്റെ കാര്യത്തിനു വേണ്ടി പ്രാർത്ഥക്കുന്നതാണ്.ഇതാണ് മേൽ പറഞ്ഞ നബി വചനത്തിന്റെ സാരാംശം.
നാം മനസ്സിലാക്കേണ്ടുന്ന മറ്റൊരു കാര്യം.അല്ലാഹുവിന് നന്ദി ചെയ്യലാണ്.അല്ലാഹു പറഞ്ഞത്.നിങ്ങളെനിക്ക് നന്ദി ചെയ്താൽ നിങ്ങൾക്ക് ഞാൻ അനുഗ്രഹങ്ങൾ വർദ്ധിപ്പിച്ച് തരുമെന്നാണ്.ഇത് അല്ല്വാഹുവിന്റ വാഗ്ദാനമാണ്.നാം എത്രയെത്ര ദാന ധർമ്മങ്ങൾ ചെയ്തു.എന്നിട്ടും തനിക്ക് പ്രാരാബ്ധങ്ങൾ തന്നെ.സഹോദരാ നാം ദാന ധർമ്മങ്ങൾ ചെയ്യുമ്പോൾ അല്ല്വാഹു എനിക്ക് ചെയ്ത അനുഗ്രഹത്തിന് നന്ദിയായി ഈ ദാനം ഞാൻ നിർവ്വഹിക്കുന്നു എന്ന് കരുതുക.എന്നാൽ അന്യാശ്രയത്തെ തൊട്ട് നാം ഐശ്വര്യവാനാകും.നമ്മിൽ പലരും ദാന ധർമ്മങ്ങൾ ചെയ്യുമ്പോൾ എനിക്ക് വേണ്ടി ദുആ ചെയ്യണേ എന്ന് പറയാറില്ലേ? അവിടെ തീർന്നു നമ്മുടെ സ്വദഖ.കാരണം, അല്ല്വാഹുവിന്റെ തൃപ്തിയല്ലാതെ മറ്റൊന്നും ആഗ്രഹിക്കാൻ പാടില്ല.ഒരു ഹദീസിൽ വന്നിട്ടുണ്ട്.താഴ്ന്ന കൈയിനേക്കാൾ ഉയർന്ന കൈയാണ് ഉത്തമം.കൊടുക്കുന്ന കൈയാണല്ലോ ഉയർന്ന് നിൽക്കുക.നാം ദാന ധർമ്മങ്ങൾ ചെയ്ത കൈ ഉയർത്തി പ്രാർത്ഥിക്കുക.നാം ചെയ്ത ദാന ധർമ്മങ്ങളാദി സൽക്കർമ്മങ്ങൾ കൊണ്ട് അല്ലാഹുവിനോട് ഇടതേടുക.അല്ലാഹു സ്വീകരിക്കാതിരിക്കില്ല.അപ്പോൾ നമുക്ക് മനസ്സിലാക്കാം എന്തൊക്കെയാണ് പ്രതീക്ഷയുടെ മാനദണ്ഡങ്ങൾ?
: തന്റെ സഹോദരനു വേണ്ടി പ്രവർത്തിക്കുക.
: അല്ലാഹുവിന് നന്ദി ചെയ്യുക.
മറ്റൊകാര്യം, നാം നന്നായി പരിശ്രമമിക്കണം.എങ്ങിനെയാണ് പരിശ്രമിക്കേണ്ടത്? അതാണ് നാം തിരിച്ചറിയേണ്ടത്.പ്രാർത്ഥന കൊണ്ടാണ് നാം നിരന്തരം പരിശ്രമിക്കേണ്ടത്.എന്നാൽ മാത്രമേ നമ്മുടെ അധ്വാനവും ലക്ഷ്യവും ഫലവത്താകുകയുള്ളൂ.ഒരു ഉദാഹരണം പറയാം.ഒരാൾക്ക് ഒരു തുണ്ട് ഭൂമി പോലുമില്ല.അയാൾക്ക് വീടുണ്ടാക്കണം.വളരെ ചെറിയ വരുമാനമാണുള്ളത്.അയാളുടെ സാമ്പത്തിക യോഗ്യത അനുസരിച്ച് വീടുണ്ടാക്കാൻ കഴിയില്ല.അയാൾ വീടുണ്ടാക്കാൻ ജനങ്ങളോട് സഹായം തേടുന്നു.എന്നാൽ അയാൾക്ക് നിന്ദ്യതയാണുണ്ടാവുക. അയാൾ ആക്ഷേപ വാക്കുകൾ കേൾക്കേണ്ടി വരും.എന്നാൽ ഒരു വീടുണ്ടാക്കാൻ യോഗ്യനല്ലാത്ത ഇയാൾ ഒരു വീടിന് അനുയോജ്യമായ ഭൂമിക്കും അതിൽ ഒരു വീടിനും അല്ല്വാഹുവിനോട് നിരന്തരം ചോദിച്ചുകൊണ്ടിരുന്നാൽ അയാൾക്ക് അല്ല്വാഹു ഭൂമിയും വീടും നൽകും.അത് ഏതു മാർഗ്ഗത്തിലൂടയുമാവാം.പ്രാർത്ഥിക്കുന്നതിൽ നാം നിരാശരാവരുത്.ആരെങ്കിലും അയാൾക്ക് സൗജന്യമായി വീടും സ്ഥലവും കൊടുക്കാം.അദ്ദേഹത്തിന്റ നിരന്തര പ്രാർത്ഥനയുടെ ഫലമായി ആരുടെയെങ്കിലും മനസ്സിൽ അല്ല്വാഹു ഇയാളോടുള്ള സഹതാപം ഇട്ട് കൊടുത്തത് കൊണ്ടായിരിക്കും അയാൾ ഇദ്ദേഹത്തിന് ഭൂമിയും വീടും നൽകുന്നത്.ആ വീട്ടിൽ താമസിക്കുന്ന കാലമെല്ലാം അയാൾ അല്ല്വാഹുവിന് നന്ദി ചെയ്തു കൊണ്ടേയിരിക്കണം.അല്ല്വാഹു അയാൾക്ക് ചെയ്ത അനുഗ്രഹങ്ങൾ എടുത്ത് പറയണം.
നമ്മുടെ പ്രാർത്ഥനകളിൽ റസൂൽ (സ്വ)തങ്ങളുട സമുദായത്തിനെയും,എല്ലാ ജനങ്ങളേയും മൊത്തം ഉൾപ്പെടുത്തുക,എന്നാൽ അല്ല്വാഹു നമ്മുടെ പ്രാർത്ഥന നിശ്ചയമായും സ്വീകരിക്കും.തന്റെ കടം വീട്ടിത്തരണമേ അല്ല്വാഹുവേ എന്ന് പ്രാർത്ഥിക്കുമ്പോൾ നബിയുടെ സമുദായത്തിലും,സമൂഹത്തിലും ആർക്കെല്ലാം കടമുണ്ടോ ആ കടങ്ങളെല്ലാം നീ വീട്ടിക്കൊടുക്കണേ അല്ല്വാ.എന്ന് പ്രാർത്ഥിക്കുക.നമ്മുടെ പ്രാർത്ഥനയിൽ നബിയുടെ സമുദായത്തെയും,സമൂഹത്തേയും ഉൾപ്പെടുത്തിയാൽ പ്രാർത്ഥന നിരാകരിക്കപ്പെടുകയില്ല.
Comments
Post a Comment