കഴിഞ്ഞ ലക്ക ലേഖനത്തിൽ ഞാൻ ഐ.ടി.ഐ യെ സംബന്ധിച്ച് പരാമർശിച്ചു.എനി നമുക്ക് എന്തെല്ലാം കോഴ്സുകളാണ് എ.ടി.ഐ തരുന്നത് എന്നു നോക്കാം.
1:ഓട്ടോ മൊബൈൽ; ഗതാഗത മേഖലയുമായി ബന്ധപ്പെട്ടതാണിത്.
ജേതാക്കൾക്ക് സ്വന്തമായി ബിസിനസ്സ് ആരംഭിക്കാമെന്നത് കൊണ്ടും താരതമ്യേന തൊഴിൽ രംഗത്ത് എത്തിപ്പെടാൻ വളരെ സാദ്ധ്യത ഉള്ളതിനാലും ഓട്ടോമൊബൈൽ കോഴ്സിന് നല്ല ജനപ്രീതിയാണുള്ളത്.
പടനത്തേക്കാളേറെ പ്രവൃത്തി പരിചയമാണ് ഈ രംഗത്ത് ശോഭിക്കാനാശ്യം.പഠനത്തോടും ജോലിയോടും അറിവ് സംബാദിക്കാനുള്ള ത്വരയോടും ബന്ധപ്പെട്ടിരിക്കുന്നു ഈ മേഖലയിലെ വിജയം.അഭിരുചിയും താല്പര്യവും യുക്തി പൂർവ്വം ചിന്തിക്കാനുള്ള കഴിവും മടികൂടാതെ ജോലിചെയ്യാൻ താല്പര്യവും സമയം നോക്കാതെ വാഹനത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് വ്യാപൃതരാവുന്നവർക്ക് മുന്നേറാൻ കഴിയും.
വർക്കുഷോപ്പുകളിൽ സഹായിയായി പ്രവർത്തനം തുടങ്ങി സ്വന്തമായി ബിസിനസ്സ് തുടങ്ങാം.വർക്കുഷോപ്പുമായി ബന്ധപ്പെട്ട് പാർടുകൾ വിൽക്കുന്ന സ്ഥാപനങ്ങളിൽ തൊഴിൽ നേടാം
Comments
Post a Comment