ഞായർ യൗമുൽ അഹദല്ലേ,
തിങ്കൾ യൗമുൽ ഇസ്നൈനി,
ചൊവ്വ യൗമുസ്സലസാഇ
ബുധനോ യൗമുൽ അർബിആ:
വ്യാഴം യൗമുൽ ഖമീസി,
വെള്ളി യൗമുൽ ജുമുഅഃ തി
ശനിയോ യൗമുസ്സബ്തല്ലെ
നന്നായറിയൂ കുട്ടികളേ
പാടാം ആഴ്ച നശീദകളായ്
എന്നാലറിയാം ആഴ്ചകളെ
അയ്യാമുകളെ തർതീബായ്
എന്നും ഖൽബിൽ സൂക്ഷിക്കാം.
ഗാനം (2)
ശഹ്റുകൾ ആകെ പന്ത്രണ്ട്
മുഹർറം ഒന്നാം ശഹ്റല്ലേ?
രണ്ടാമത്തത് സ്വഫറല്ലേ
റബീഉൽ അവ്വൽ മൂന്നല്ലേ?
റബീഉൽ ആഖിർ നാലാണ്
ജമാദുൽ ഊലാ അഞ്ചല്ലേ?
പിന്നെ ജമാദുൽ ആഖിറ:യാ
ഏഴാമത്തത് റജബല്ലേ?
എട്ടാമത്തത് ശഹ്ബാനും
പിന്നേ റമദാൻ വന്നില്ലേ?
ഫുർഖാൻ ഇറങ്ങിയ ശഹ്റല്ലെ
സുമ്മാ ശവ്വാൽ പിറയല്ലേ
ദുൽഖഅദല്ലേ ബഹ്ദഹാ
ദുൽഹിജ്ജ ഹജ്ജിൻ ശഹ്റല്ലേ
സനത്തിൽ ശഹ്റുകൾ പന്ത്രണ്ട്
നന്നായ് പാടാം കോർവകളായ്.
Comments
Post a Comment