നാമെല്ലാവരും സമ്പത്ത് നേടാൻ വളരെയധികം കഷ്ടപ്പെടുന്നവരും, എളുപ്പ വഴി ആഗ്രഹിക്കുന്നവരുമാണ്.അതിനൊരു എളുപ്പ വഴിയുണ്ട്. ഒരിക്കൽ നബി(സ്വ)യോട് ഒരാൾ തൻറെ ദാരിദ്ര്യത്തെക്കുറിച്ച് പരാതി പറഞ്ഞു.അദ്ദേഹത്തോട് നബി(സ്വ)പറഞ്ഞു."നീ വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ അവിടെ ആരെൻകിലുമുണ്ടെന്കിൽ അവർക്ക് സലാം പറയുക.പിന്നെ മറ്റെന്തെങ്കിലും സംസാരിക്കുന്നതിന് മുമ്പ് സൂറത്തുൽ ഇഖ്ലാസ്വ് ഓതുക.ഇങ്ങിനെ ചെയ്തപ്പോൾ അയാൾക്ക് അല്ലാഹു ഉദാരമായി ജീവിതോപാധി നൽകുകയും അതിൽ ബർകത്ത് നൽകുകയും ചെയ്തു.
വീട്ടിൽ പ്രവേശിക്കുമ്പോൾ അവിടെ ഉള്ളവരോട് സലാം പറയുക.പിന്നെ മറ്റൊന്നും സംസാരിക്കുന്നതിന് മുംബ് ഒരു സൂറത്തുൽ ഇഖ്ലാസ്വ് ഓതുക.എന്നാൽ അവന് നല്ല ജീവിതോപാധി ലഭിക്കും.ഇഖ്ലാസ്വ് രണ്ട് പ്രാവശ്യം ഓതിയാൽ അവനും അവന്റെ ഭാര്യാ സന്താനങ്ങൾക്കും നല്ല ജീവിതോപാധി ലഭിക്കും.മൂന്ന് പ്രാവശ്യം പാരായണം ചെയ്താൽ അവനും അവന്റെ ഭാര്യ സന്താനങ്ങൾക്കും അയൽപക്കക്കാർക്കും നല്ല ജീവിതോപാധി ലഭിക്കുന്നതാണ്. ഇൻഷാ അള്ളാഹ്.
Comments
Post a Comment