അങ്ങിനെ ഞങ്ങളെല്ലാവരും പത്താംക്ലാസ് കഴിഞ്ഞു. കുറച്ചുപേർ ടി.ടി.സിക്ക് അർഹമായ വിജയം.ഞങ്ങൾ പത്തുപേർ വിജയിച്ചെൻകിലും ടി.ടിസി ക്ക് അർഹരായില്ല.1:ഞാൻ2:സലാം, കെ.ടി.3:റഹീം. പി4:മലയമ്മ അസീസ്&സലാം5:മലപ്പുറക്കാരൻ പി.ബഷീർ6:വി.പി മുഹമ്മത്7:ഹൈദർ അലി രണ്ടാളുടെപേർ എനിക്കോർമ്മയില്ല.പ്രീ ഡിഗ്രിക്ക് ഞാൻ ഇംഗ്ലീഷിനാണ് പൊട്ടിയത്.രണ്ടാം വർഷ പ്രീഡിഗ്രിക്ക് ഇംഗ്ലീഷിന് വീണ്ടും പൊട്ടി.ആയതിനാൽ ഞാൻ ടി.ടി.സിക്ക് അർഹനല്ലാതായി.
ഞാൻ യതീംഖാനയിൽ നിന്ന്,മത വിദ്യാഭ്യാസവും നേടിയിരുന്നു.അങ്ങിനെയാണ് ഞാൻ മദ്രസ്സാ അദ്ധ്യാപകനായി ജോലി ആരംഭിച്ചത്.കൊടിയത്തൂരുള്ള പി.റഹീംസർക്കാർ തലത്തിൽ അദ്ധ്യാപകനാവാനുള്ള യോഗ്യത നേടി.റഹീമിനെ പറ്റി ഞാൻ വീണ്ടും അറിയുന്നത് MOC whatsapp group നിലവിൽ വന്നതോടെയാണ്.
അന്ന് എം.ഒ.സി യുടെ ഒരോ ബാച്ച് പാഴെ ഓല മേഞ്ഞ ഷെഡ്ഢിലും, മറ്റൊരു ബാച്ച് ടി.ടി.സി ബിൽഡിംങിൻറെ ഇങ്ങേ അറ്റത്തെ ഒരു ക്ലാസ്സ് മുറിയിലു മായിരുന്നു.ക്ലാസ് മുറിയുടെ ഒരോ മൂലയിലായിരുന്നു എം.ഒ.സിയുടെ ഓഫീസ് നില കൊണ്ടത്.
ഒന്നാം വർഷ പ്രീ_ഡിഗ്രിക്ക് രാധാകൃഷ്ണൻ എന്ന സുഹൃത്തിന് എപ്പോഴും വയർ വേദനയാണ്.മുക്കം ഹെൽത്ത് സെൻറ,റിൽ പോയി ഡോക്ടറെ കാണിക്കും.കോഴിക്കോട് മെഡിക്കൽ കോളേജിൽ ചെന്ന് ഓപ്പറേഷൻ ചെയ്യണമെന്ന് ഡോക്ടർ പറയും.കാര്യത്തിൻറെ ഗൗരവം,രാധാകൃഷ്ണനോ ഞങ്ങൾക്കോ മനസ്സിലായില്ല.അങ്ങിനെ ഒന്നാം വർഷ പ്രീ-ഡിഗ്രിയുടെ സ്റ്റഡീ ടൈമിൽ കിട്ടിയ വാർത്ത ഞെട്ടിക്കുന്നതായിരുന്നു.ഞങ്ങളുടെ രാധാകൃഷ്ണൻ മരണപ്പെട്ടു.
പ്രിയ രാധാകൃഷ്ണൻ നക്ഷത്രങ്ങൾക്കിടയിൽ നിന്ന് നമ്മെ നോക്കി പറയുന്നുണ്ടാവും.ഇല്ല,നിങ്ങൾക്കിനി അധികമൊന്നും ഭൂമിയിൽ സമയമില്ല.എൻറെ വഴിയേ നിങ്ങളും യാത്രയാകാറായി.ഇന്നു ഞാൻ,നാളെ നീ.
Comments
Post a Comment